വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനുവരി അവസാനത്തിൽ ആദ്യ അണുബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം 11.4 ദശലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ ചൊവ്വാഴ്ച 1,707 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മെയ് 13 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്. 250,000 അധികം ആളുകളാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
യുഎസിലെ ശരാശരി പോസിറ്റീവ് നിരക്ക് മൂന്ന് ശതമാനമായതോടെ നഗരത്തിലെ 1,800 പൊതുവിദ്യാലയങ്ങൾ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിലെക്ക് മാറ്റയതായി ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു.
അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചര കോടി കഴിഞ്ഞു. ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,53,50,663 ആയി. ആകെ മരണ സംഖ്യ 13,32,338ലേക്ക് എത്തി. 3,84,94,441 പേരാണ് ഇതുവരെ രോഗമുക്തരായത്. കൊവിഡ് രോഗം ഏറ്റവുമധികം ബാധിച്ചത് അമേരിക്കയെയാണ്. 1,15,38,280 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 25,26,52 മരണങ്ങളും റിപ്പോർട്ട് ചെയ്തു.