ETV Bharat / international

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇനിയും മോശമായേക്കാമെന്ന് യു എസ് - US will healp india on covid emergency

ഇന്ത്യയിലെ പ്രതിദിനം കൊവിഡ് കേസുകൾ ഉയരുകയാണെന്നും എന്നാൽ ഇതുവരെ ഉയർന്ന നിരക്കിലേക്ക് കേസുകൾ എത്തിയിട്ടില്ലെന്നും യു എസ് ഭരണകൂട വക്താവ് പറഞ്ഞു.

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇനിയും മോശമാകും  ഇന്ത്യൻ കൊവിഡ് സാഹചര്യം  ഇന്ത്യയോട് പ്രതികരിച്ച് യുഎസ്  ഇന്ത്യ ഇതുവരെ പീക്കിൽ എത്തിയില്ലെന്ന് യുഎസ്  ഗെയിൽ ഇ സ്‌മിത്ത് ഇന്ത്യൻ സാഹചര്യം  ഇന്ത്യ പീക്കിലെത്തിയില്ലെന്ന് യു എസ്  india covid cases may rise says US  india doesnt reach the peak says US  US will healp india on covid emergency  covid response US
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇനിയും മോശമായേക്കാമെന്ന് യു എസ്
author img

By

Published : May 1, 2021, 7:21 AM IST

വാഷിങ്ടൺ: ഇന്ത്യയിലെ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ബൈഡൻ ഭരണകൂടം. ഇന്ത്യയിലെ അവസ്ഥ ഗുരുതരമാണെന്നും എന്നാൽ ഇതുവരെ കൊവിഡ് കേസുകൾ ഉയർന്ന നിരക്കിലേക്ക് ഇന്ത്യ എത്തിയിട്ടില്ലെന്നും ആഗോള കൊവിഡ് റെസ്‌പോൺസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്‍റ് കോഡിനേറ്റർ ഗെയിൽ ഇ സ്‌മിത്ത് അറിയിച്ചു. ആളുകളിൽ രോഗം ബാധിക്കുന്നതും അവർ രോഗബാധിതരാകുന്നതും അവർക്ക് ശ്രദ്ധ ആവശ്യമാകുന്ന അവസ്ഥയും തമ്മിൽ കാലതാമസമുണ്ടാകുന്നുണ്ടെന്ന് ഗെയിൽ പറഞ്ഞു.

വിഷയത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അതിനാലാണ് ഓക്സിജൻ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയച്ച് നൽകിയതെന്നും ഗെയിൽ പറഞ്ഞു. ഇന്ത്യയിലേക്ക് വിതരണം നടത്താനുള്ള എല്ലാ വഴികളെയും പറ്റി ബൈഡൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. അതിലൂടെ കൂടുതൽ കൃത്യമായ വിതരണം സാധ്യമാകുമെന്നും ഗെയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യ സഹായം ആവശ്യപ്പെട്ട സാഹചര്യത്തിൽ തന്നെ പെട്ടെന്ന് നടപടി ക്രമങ്ങൾ ആരംഭിച്ചുവെന്നും ഗെയിൽ കൂട്ടിച്ചേർത്തു.

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക ലോക രാഷ്‌ട്രങ്ങളെ നയിക്കുന്നത് തുടരുമെന്ന് സ്റ്റേറ്റ് ഡിപാർട്ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു. ഇന്ത്യയെ സഹായിക്കാൻ തയ്യാറായ യുഎസ് കോർപ്പറേറ്റ് മേഖലയെയും ഗെയിൽ പ്രശംസിച്ചു.

Read more: യു.എസിന്‍റെ കൊവിഡ് ദുരിതാശ്വാസം ഇന്നെത്തും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.