ജനീവ : ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ പ്ലസ് വേരിയൻ്റിനെതിരെ നിലവിലെ കൊവിഡ് വാക്‌സിനുകൾ അത്രത്തോളം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം രോഗവ്യാപനം കൂട്ടും. ഡെൽറ്റ പ്ലസ് വേരിയൻ്റ് അപകടകാരിയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
Also read: പുതുക്കിയ വാക്‌സിനേഷൻ മാർഗരേഖ; വാക്‌സിൻ സ്വീകരിച്ചത് 69 ലക്ഷത്തിലധികം പേർ
പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്‌ധർക്ക് വെല്ലുവിളിയാകുന്നത്. നിലവിൽ പ്രധാനമായും ഗാമ, ഡെൽറ്റ വകഭേദങ്ങളാണ് ലോകരാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നത്.
ഇപ്പോഴിതാ 'ലാംഡ' എന്ന മറ്റൊരു കൊവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇതിനോടകം 29 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് വാക്‌സിനുകളുടെ കാര്യത്തിൽ സംഘടന ആശങ്ക അറിയിച്ചത്. പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച് നിരീക്ഷിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.