ജനീവ: ചൈനയിലെ വുഹാനില്‍ ഉടലെടുത്ത കൊവിഡ്-19 വൈറസ് പന്നിപ്പനിയേക്കാള്‍ 10 മടങ്ങ് മാരകമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇത് ശരിവെക്കുന്നതായും ഡബ്ലു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. വൈറസിന്‍റെ വളര്‍ച്ച വ്യാപനം തുടങ്ങിയ കാര്യങ്ങള്‍ ഇവ ശരി വെക്കുന്നു. വൈറസ് അതി വേഗമാണ് പടരുന്നത്.
2019നെ അപേക്ഷിച്ച് ഇത് വളരെ വേഗത്തില്‍ വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണ സംവിധാനങ്ങള്‍ കൊവിഡ് വ്യാപനം തടയാന്‍ സഹായിച്ചിട്ടുണ്ട്. രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുകയും ചികിത്സിക്കുകയുമാണ് പ്രതിരോധ മാര്‍ഗം. മരണ നിരക്ക് കുറക്കാന്‍ രാജ്യങ്ങള്‍ ഏറെ ശ്രദ്ധ ചെലുത്തണം. രോഗത്തിന്‍റെ സാമൂഹ്യ സാമ്പത്തിക ആഗാതം ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സേവനങ്ങളുടെ കുറവ് രാജ്യങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും യു.എന്‍ ആരോഗ്യ വിഭാഗം മേധാവി പറഞ്ഞു.