വാഷിങ്ടൺ: യുകെയിൽ നടക്കുന്ന ജി-7 രാജ്യങ്ങളുടെ യോഗത്തിൽ അമേരിക്കൻ പ്രതിനിധി സംഘം പങ്കെടുക്കില്ല. ജി-7 രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎസിന്‍റെ തീരുമാനം. ഇന്ത്യൻ പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥർ വേഗം രോഗമുക്തി നേടട്ടെയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ജലീന പോർട്ടർ പറഞ്ഞു.
മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കർശന നിയന്ത്രണങ്ങളോടെയാകും ജി 7 പ്രവർത്തനങ്ങൾ തുടരുകയെന്ന് യുകെ പൊതുജനാരോഗ്യ വിദഗ്‌ധർ അറിയിച്ചെന്ന് യുഎസ് പ്രതിനിധി അറിയിച്ചു. ഈ സമയത്ത് പ്രതിനിധി സംഘം സുരക്ഷിതരാണെന്നും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും ഇനി പ്രവർത്തനങ്ങളെന്നും അദ്ദേഹം പോർട്ടർ പറഞ്ഞു.
ഇന്ത്യൻ പ്രതിനിധി സംഘത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ യോഗത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ വിദേശകാര്യ-വികസന മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തത്. ജി -7ൽ അംഗമല്ലാത്ത ഇന്ത്യ ഫേസ്-ടു ഫേസ് യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് ബ്രിട്ടന്‍റെ ക്ഷമം സ്വീകരിച്ച് ലണ്ടനിൽ എത്തിയത്.
Read more: ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ