വാഷിങ്‌ടണ്‍: കൊവിഡിന് വാക്‌സിന്‍ വികസിപ്പിച്ചാലും കൊറോണ വൈറസ് വരും വര്‍ഷങ്ങളിലും വരാമെന്നും എച്ച്ഐവി, മീസെല്‍സ്, ചിക്കന്‍പോക്‌സ് എന്നിവ പോലെ നിലനില്‍ക്കാമെന്നും റിപ്പോര്‍ട്ട്. വാഷിങ്‌ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം എപ്പിഡെമോളജിസ്റ്റുകള്‍ പറയുന്നത് കൊവിഡിന്‍റെ നിലനില്‍പാണ് ഭാവിയില്‍ കാണാന്‍ കഴിയുകയെന്നതാണ്. വൈറസ് ഇവിടെ നിലനില്‍ക്കുമെന്നും കൊവിഡുമായി നമ്മള്‍ എങ്ങനെ സുരക്ഷിതമായി ജീവിക്കുമെന്നതാണ് ചോദ്യമെന്ന് ചിക്കാഗോ സര്‍വകലാശാലയിലെ എപ്പിഡെമോളജിസ്റ്റ് സാറാ കോബെ പറയുന്നു.
രോഗങ്ങളെ നേരിടാന്‍ നിരന്തര പരിശ്രമവും രാഷ്‌ട്രീയ ഇച്ഛാശക്തിയും ആവശ്യമാണ്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ സാമ്പത്തിക രംഗം പുനരാരംഭിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് അറ്റെന്‍ഷെന്‍ ഡെഫിസിറ്റ് ഡിസോഡറാണെന്നും ഹ്രസ്വകാലത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് എല്ലാവരും ചെയ്യുന്നതെന്നും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ മുന്‍ മേധാവി ടോം ഫ്രിഡെന്‍ പറഞ്ഞു.
യുഎസും മറ്റ് രാജ്യങ്ങളും വാക്‌സിന്‍ കൊവിഡിന് പൂര്‍ണ പരിഹാരമായി കാണുന്നു. എന്നാല്‍ വസൂരി പോലുള്ള രോഗങ്ങള്‍ രണ്ട് നൂറ്റാണ്ടുകളോളം ദശലക്ഷക്കണക്കിന് പേരെ ദുരിതത്തിലാഴ്‌ത്തിയ ശേഷം മാത്രമാണ് പിടിച്ചു കെട്ടാന്‍ സാധിച്ചത്. വാക്‌സിന്‍ കണ്ടെത്തി ആദ്യവര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ആവശ്യം വളരെക്കൂടുതലായിരിക്കുമെന്നും അന്താരാഷ്‌ട്ര തലത്തില്‍ സഹകരണമില്ലാതെ വാക്‌സിനുകളുടെ ഹ്രസ്വകാല വിതരണം ഫലപ്രദമാകുകയില്ലെന്നും വിദഗ്‌ധര്‍ പറയുന്നു. മഹാമാരി കൂടുതല്‍ വ്യാപിക്കുകയും നമ്മള്‍ക്ക് കൂടുതല്‍ അറിയാവുന്ന ഒരാളെ ബാധിക്കുകയും ചെയ്യുന്നതുവരെ ആളുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കില്ലെന്ന് വിദഗ്‌ധര്‍ വിശ്വസിക്കുന്നു. ഇത് ജനങ്ങള്‍ കൂടിയ വേഗതയില്‍ വണ്ടിയോടിക്കുന്നതിന് സമാനമാണെന്നും അപകടഘട്ടം കഴിഞ്ഞാല്‍ വീണ്ടും പഴയ സ്ഥിതിയാവുന്നത് പോലെയാണെന്നും മീനസോട്ട സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഇന്‍ഫക്ഷ്യസ് ഡിസീസ് റിസര്‍ച്ച് വിഭാഗം ഡയറക്‌ടര്‍ മൈക്കല്‍ ടി ഒസ്‌ടര്‍ഹോം പറയുന്നു.