വാഷിങ്ടൺ: ഇന്ത്യ വികസപ്പിച്ച കൊവാക്സിന്‍ മാരകമായ കൊവിഡ് വൈറസിന്‍റെ 617 വകഭേദത്തെ നിർവീര്യമാക്കുന്നതായി വൈറ്റ് ഹൗസ് മുഖ്യ മെഡിക്കൽ ഉപദേഷ്ടാവും അമേരിക്കയിലെ ഉന്നത പാൻഡെമിക് വിദഗ്ധനുമായ ഡോ. ആന്‍റണി ഫൗസി .“അതിനാൽ ഇന്ത്യയിൽ നാം കാണുന്ന യഥാർത്ഥ ബുദ്ധിമുട്ടുകൾക്കിടയിലും പ്രതിരോധ കുത്തിവയ്പ്പ് വളരെ പ്രധാനപ്പെട്ട മറുമരുന്നായിരിക്കാം,” ഫൗസി പറഞ്ഞു.
കൊറോണ വൈറസിനെതിരെ ആന്‍റിബോഡികൾ നിർമ്മിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ കൊവാക്സിന്‍ സഹായിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് ചൊവ്വാഴ്ച പറഞ്ഞു. ഇവിടെ ആന്‍റിബോഡികൾ വൈറൽ പ്രോട്ടീനുകളുമായി അറ്റാച്ചുചെയ്യപ്പെടുന്നു.
നാഷണൽ ഇൻസ്ടിട്യൂട്ട് ഓഫ് വൈറോളജിയുടെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെയും പങ്കാളിത്തത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിന്‍ ജനുവരി 3ന് അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചു. പിന്നീട് പരീക്ഷണ ഫലങ്ങൾ വാക്സിന് 78 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് തെളിയിച്ചു.
സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഒരു സ്ട്രൈക്ക് ടീം ഇന്ത്യയിലേക്ക് പോകുന്നതായി വൈറ്റ് ഹൗസ് കൊവിഡ് റെസ്പോൺസ് സീനിയർ അഡ്വൈസർ ഡോ. ആൻഡി സ്ലാവിറ്റ് പറഞ്ഞു. ഇന്ത്യയിൽ കൂടുതൽ വാക്സിനുകൾ സൃഷ്ടിക്കുന്നതിനാവശ്യമായ ചില അസംസ്‌കൃത വസ്തുക്കൾ ഞങ്ങൾ കണ്ടെത്തും," അദ്ദേഹം പറഞ്ഞു.
"ഈ ഉദ്യമത്തിൽ ഞങ്ങൾ ഇന്ത്യയോടൊപ്പം നിൽക്കുന്നു. ഇന്ത്യയിൽ വാക്സിനുകൾ നിർമ്മിക്കാൻ ആവശ്യമായ സംവിധാനങ്ങൾ, ദ്രുത പരിശോധന കിറ്റുകൾ, വെന്‍റിലേറ്ററുകൾ, പിപിഇ കിറ്റുകൾ എന്നിവയുൾപ്പടെയുള്ള സംവിധാനങ്ങൾ ലഭ്യമാക്കാന്‍ ഞങ്ങൾ പ്രവർത്തിക്കും".
"ആസ്ട്രാസെനെക്ക വാക്സിൻ വളരെ സുരക്ഷിതവും ഫലപ്രദവുമാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് യുഎസിൽ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ അടുത്ത കുറച്ച് മാസങ്ങളിൽ ഞങ്ങൾ ഇവിടെ അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കേണ്ടതില്ല," സ്ലാവിറ്റ് പറഞ്ഞു.
“യുഎസിൽ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരിൽ നിന്നും ആവശ്യമായ വാക്സിനുകൾ ലഭിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.