ETV Bharat / international

അടുത്ത 30 ദിവസങ്ങള്‍ നിര്‍ണായകമെന്ന് ട്രംപ്

ആകെ 3164 പേരാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചിരിക്കുന്നത്. രാജ്യത്തെ 330 മില്യണ്‍ ജനങ്ങളില്‍ 250 മില്യണ്‍ ആളുകളും വീടിനുള്ളിലാണ്.

Coronavirus: Next 30 days are very vital, says Trump  america latest news  corona america latest news  corona world latest news  കൊറോണ അമേരിക്ക വാര്‍ത്തകള്‍  അമേരിക്ക വാര്‍ത്തകള്‍  കൊവിഡ് വാരത്തകള്‍
അടുത്ത 30 ദിവസങ്ങള്‍ നിര്‍ണായകമെന്ന് ട്രംപ്
author img

By

Published : Mar 31, 2020, 11:02 AM IST

വാഷിങ്‌ടണ്‍: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടുത്ത മുപ്പത് ദിവസം അമേരിക്കയില്‍ നിര്‍ണായകമാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും കൂടുതല്‍ വൈറസ്‌ ബാധിതരുള്ള രാജ്യമായ അമേരിക്കയില്‍ രോഗം ബാധിച്ച ഒന്നര ലക്ഷത്തോളം ആളുകളില്‍ 3164 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്തെ വൈറസ്‌ വ്യാപനം ശക്തപ്പെടുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന നഗരമായ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ വൈറസ്‌ ബാധിതരുള്ളത്. രാജ്യത്തെ 330 മില്യണ്‍ ജനങ്ങളില്‍ 250 മില്യണ്‍ ആളുകളും വീടിനുള്ളിലാണ്. സൈന്യത്തെ അടക്കം രംഗത്തിറക്കിയാണ് രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഓട്ടോ മൊബൈല്‍ നിര്‍മാണ യൂണിറ്റുകളിലെല്ലാം വെന്‍റിലേറ്ററുകളാണ് നിര്‍മിക്കുന്നത്. 30 ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ശേഷം അമേരിക്ക ശക്തമായി തിരിച്ചുവരുമെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ജനങ്ങള്‍ എല്ലാവരും മാസ്‌ക്‌ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.