ഐഫോണിന്‍റെ വ്യാജ പതിപ്പിറക്കി കോടികളുടെ തട്ടിപ്പ് നടത്തി വിദ്യാര്‍ഥികള്‍. ചൈനയിലെ ഓറിഗോണിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ യാംഗ്യാങ് ഷൗ, ക്വാന്‍ ജിയാന്‍ഗ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. 2017 മുതല്‍ ഇവര്‍ ഇത്തരത്തില്‍ വ്യാജ ഫോണുകള്‍ നിര്‍മ്മിച്ചിരുന്നു. ഫോണുകള്‍ നിര്‍മ്മിച്ച ശേഷം വാറന്‍റി കാര്‍ഡ് ഉപയോഗിച്ച് തങ്ങളുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പേരില്‍ കമ്പനിയിലേക്ക് അയക്കും. ശേഷം കമ്പനിയില്‍ നിന്ന് വരുന്ന ഒറിജിനല്‍ ഫോണുകള്‍ വിറ്റാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഏകദേശം ഒമ്പത് ലക്ഷം ഡോളറിന്‍റെ തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. 3,069 വാറൻറി ക്ലെയിമുകളിൽ 1,493 എണ്ണം ക്ലിയർ ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. വ്യാജഫോണുകള്‍ നിര്‍മ്മിച്ചതിന് ജിയാൻഗിനെതിരെയും വ്യാജ വസ്തുക്കള്‍ കയറ്റി അയച്ചതിന് ഷൗനെതിരെയും കേസ് എടുത്തു.
വ്യാജ ഫോൺ തട്ടിപ്പ്: ആപ്പിളില്‍ നിന്ന് ഒമ്പത് ലക്ഷം ഡോളര്‍ തട്ടിയെടുത്ത് വിദ്യാര്‍ഥികള്‍ - 9,00,000 ഡോളർ.
2017 മുതല്‍ ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു.