ബെയ്‌ജിങ്: ഇന്ത്യ- ചൈന അതിർത്തിയിലെ പർവതപ്രദേശങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി ചൈനീസ് സൈന്യം. ഗൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് അതിർത്തിയിൽ സൈന്യം അഭ്യാസപ്രകടനം നടത്തിയതെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ടിബറ്റ് മിലിട്ടറി കമാൻഡ് അറിയിച്ചു.
4700 മീറ്റർ ഉയരം വരുന്ന നിയാങ്കിംഗ് ടാങ്‌ഗുല അഥവാ നിൻചെൻ ടോങ്‌ല പർവ്വതങ്ങളിൽ ഇത്തരത്തിലുള്ള അഭ്യാസങ്ങൾ മുമ്പും നടന്നിട്ടുണ്ട്.
ജൂൺ 15 ന് വൈകിട്ട് ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ സംഭവിച്ച ഏറ്റുമുട്ടലിൽ സ്ഥിതിഗതികൾ മാറി. ഇന്ത്യയുമായുള്ള കരാർ ചൈന പിന്തുടർന്നിരുന്നെങ്കിൽ നിലവിലെ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും ഇന്ത്യ വിശദീകരിച്ചു.