വാഷിങ്ടൻ: ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയില്‍ സേനയെ അണിനിരത്തിയ ചൈനീസ് നടപടിയെ വിമർശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് മൈക്ക് പോംപിയോ വിമർശിച്ചു . ലഡാക്കിലെയും വടക്കൻ സിക്കിമിലെയും എൽഎസിക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളിൽ അടുത്തിടെ ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ വലിയ സൈനിക നിർമാണത്തിന് സാക്ഷ്യം വഹിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്നതിന്‍റെ സൂചനയാണ് ഇത് നല്‍കുന്നതെന്നും മൈക്ക് പോംപിയോ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) വുഹാനിൽ ആരംഭിച്ച കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറുമാസമായി മാത്രമല്ല കഴിഞ്ഞ കുറേ വർഷങ്ങളായി ചൈനക്കാർ അവരുടെ സൈനിക കഴിവുകളിൽ കൂടുതൽ ആക്രമണോത്മക നടപടി കൈകൊള്ളുന്നതായും പോംപിയോ ആരോപിച്ചു.