ETV Bharat / international

കൊറോണ വൈറസിന്‍റെ ഉത്ഭവം : അന്വേഷണം ചൈന തടഞ്ഞതായി കണ്ടെത്തൽ

അന്വേഷണം ചൈന മാസങ്ങളോളം വൈകിപ്പിച്ചതായും, ആദ്യകാല കൊവിഡ് കേസുകളുടെ റിപ്പോർട്ടുകൾ ഡബ്ല്യുഎച്ച്ഒ അധികൃതർക്ക് നൽകാൻ വിസമ്മതിച്ചതായും വാൾസ്ട്രീറ്റ് ജേണൽ.

കൊറോണ വൈറസ്  Corona  കൊറോണ വൈറസിന്‍റെ ഉത്ഭവം  ചൈന  ലോകാരോഗ്യ സംഘടന  WHO  വീറ്റോ  വാൾസ്ട്രീറ്റ് ജേണൽ  ഡബ്ല്യുഎച്ച്ഒ  World Health Organization  വുഹാൻ  Wuhan
കൊറോണ വൈറസിന്‍റെ ഉത്ഭവം; അന്വേഷണത്തെ ചൈന തടഞ്ഞതായി കണ്ടെത്തൽ
author img

By

Published : Jun 27, 2021, 8:21 PM IST

വാഷിംഗ്‌ടൺ : ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം ചൈന തടസപ്പെടുത്തിയെന്ന് കണ്ടെത്തല്‍. തങ്ങളുടെ മേൽ കുറ്റം ചുമത്തപ്പെടാതിരിക്കാന്‍, അന്വേഷണത്തിനായുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ ചൈന ചെറുത്തിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണം വൈകിപ്പിച്ച് ചൈന

അന്വേഷണം ചൈന മാസങ്ങളോളം വൈകിപ്പിച്ചതായും, അതില്‍ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് മേൽ വീറ്റോ അവകാശങ്ങൾ നേടാൻ ശ്രമിച്ചതായും വാൾസ്ട്രീറ്റ് ജേർണല്‍ പറയുന്നു. വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ 2021ന്‍റെ തുടക്കത്തിൽ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈന സന്ദർശിച്ചിരുന്നു.

എന്നാൽ ഇതേക്കുറിച്ച് ധാരണ ലഭിക്കാൻ ലോകാരോഗ്യ സംഘടനക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. ചൈനീസ് സർക്കാരിന്‍റെ സഹായം ലഭിക്കാത്തതിനാൽ സംഘടന ഒട്ടേറെ തടസങ്ങൾ നേരിട്ടതായി വാൾസ്ട്രീറ്റ് ജേണൽ വിശദീകരിക്കുന്നു.

കൊവിഡ് ടെസ്റ്റ് റിപ്പോർട്ടുകൾ നശിപ്പിച്ചു

ഇവ കൂടാതെ, കൊറോണ വൈറസ് ആദ്യമായി ചൈനയിൽ എങ്ങനെ വ്യാപിച്ചു എന്നത് മനസ്സിലാക്കാന്‍ സഹായിക്കുന്ന ആദ്യകാല കൊവിഡ് കേസുകളുടെ റിപ്പോർട്ടുകൾ ഡബ്ല്യുഎച്ച്ഒ അധികൃതർക്ക് നൽകാൻ ചൈന വിസമ്മതിച്ചു.

കൂടാതെ ആദ്യകാല കൊവിഡ് കേസുകളുടെ ജീൻ സീക്വൻസുകൾ ഇല്ലാതാക്കാൻ ചൈനീസ് ഗവേഷകർ ഒരു യുഎസ് ഗവൺമെന്‍റ് ആർക്കൈവിന് നിർദേശം നൽകിയതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ALSO READ: കൊവിഡ് ഇന്ത്യയെ തകർത്തു, വൈറസ് പരത്തിയ ചൈന അമേരിക്കയ്‌ക്ക് നഷ്ടപരിഹാരം നൽകണം: ട്രംപ്

വുഹാൻ മാർക്കറ്റിൽ അനധികൃതമായി മൃഗങ്ങളെ വിൽക്കുന്നതായി കണ്ടെത്താൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ അനധികൃതമായി വന്യമൃഗങ്ങളെ വുഹാൻ മാർക്കറ്റിൽ വ്യാപാരം നടത്തുന്നതായി മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേരത്തെയും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നവർ ചൈനയിൽ മാത്രമല്ല യുഎസിലേക്ക് കൂടി അത് വ്യാപിപ്പിക്കണമെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ദ്ധർ അന്ന് തിരിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.