ETV Bharat / international

ചിലിയില്‍ വീണ്ടും കൊവിഡ് വ്യാപനം - ചിലി കൊവിഡ് വാര്‍ത്ത

വ്യാഴാഴ്ച 6,889 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 174 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

Chile reports fresh covid cases  889 new COVID-19 cases in one day  chile covid case  ചിലിയില്‍ വീണ്ടും കൊവിഡ് വ്യാപനം  ചിലി കൊവിഡ് വാര്‍ത്ത  chile covid news
ചിലിയില്‍ വീണ്ടും കൊവിഡ് വ്യാപനം
author img

By

Published : Apr 30, 2021, 7:59 AM IST

സാന്‍റിയാഗോ: തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. വ്യാഴാഴ്ച 6,889 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 174 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 1,190,991 പേര്‍ക്കാണ് രാജ്യത്താകെ കൊവിഡ് ബാധിച്ചത്. 26,247 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

കൊവിഡ് ആദ്യതരംഗം ശമിച്ചതിന് പിന്നാലെ രാജ്യത്ത് വലിയ രീതിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു. പിന്നാലെ വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജനസംഖ്യയുടെ 80 ശതമാനത്തെയും ക്വാറന്‍റൈന്‍ ചെയ്യുന്ന വിധത്തിലായിരുന്നു നിയന്ത്രണങ്ങള്‍.

നിലവില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ 31 മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയ ആറ് മുനിസിപ്പാലിറ്റികളില്‍ക്കൂടി നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.