ഒട്ടാവോ: 2021 സെപ്റ്റംബർ 7 മുതൽ അന്താരാഷ്ട്ര യാത്രകൾക്കായി അതിർത്തികൾ തുറക്കുമെന്ന് കനേഡിയൻ സർക്കാർ. നിലവിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 14 ദിവസം മുൻപ് കനേഡിയൻ സർക്കാർ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം.
also read:ജെഫ് ബെസോസും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്
എല്ലാ യാത്രക്കാരും അവരുടെ യാത്രാ വിവരങ്ങൾ നൽകാൻ ''ArriveCAN'' ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ് പോർട്ടൽ ഉപയോഗിക്കണം. വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് രാജ്യത്ത് ക്വാറന്‍റൈൻ ഒഴിവാക്കും.
കൂടാതെ കൊവിഡ് ഡെൽറ്റ വകഭേദം കാരണം ഇന്ത്യയിൽ നിന്ന് വരുന്ന പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായും കനേഡിയൻ സർക്കാർ അറിയിച്ചു. ജൂലൈ 21 വരെയാണ് വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ ഓഗസ്റ്റ് 21 വരെ ഈ വിലക്ക് തുടരും.