ETV Bharat / international

കാനഡയിൽ വാഹനാപകടം; 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

author img

By

Published : Mar 14, 2022, 7:39 AM IST

ഹർപ്രീത് സിങ്, ജസ്‌പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് ശനിയാഴ്‌ചയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്

Five Indian students killed in road mishap in Canada  Canada road accident Five Indian students killed  കാനഡയില്‍ വാഹനാപകടത്തില്‍ 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു  കാനഡയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പരിക്ക്
ക്യാനഡയിലുണ്ടായ വാഹനാപകടത്തില്‍ 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു; പരിക്കേറ്റ 2 പേർ ചികിത്സയില്‍

ഒട്ടാവ: കാനഡയിലെ ടൊറന്‍റോയില്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ഹർപ്രീത് സിങ്, ജസ്‌പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് സംഭവം.

അപകടത്തെക്കുറിച്ച് ക്വിന്‍റോ വെസ്റ്റ് ടൊറന്‍റോ പൊലീസ് പറയുന്നതിങ്ങനെ: രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് വിദ്യാര്‍ഥികള്‍ വാനില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്‌ടര്‍ ട്രെയിലര്‍ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൈവേ 401ൽ ശനിയാഴ്‌ച പുലര്‍ച്ചെ 3:45നാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ALSO READ l ലെവീവില്‍ നിന്ന് 1,25,000 പേരെ 'സുരക്ഷിത ഇടനാഴി' വഴി ഒഴിപ്പിച്ചെന്ന് സെലന്‍സ്‌കി

അപകടത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ, അഗാധമായ അനുശോചനം അറിയിക്കുന്നതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ ട്വീറ്റിലൂടെ അറിയിച്ചു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.