ന്യൂയോര്‍ക്ക്: പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡായ ബിടിഎസിന്‍റെ സ്റ്റേജ് ഷോയുടെ തത്സമയ സംപ്രേഷണത്തിലൂടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ തിയേറ്ററുകള്‍ ഒരു ദിവസം കലക്ട് ചെയ്തത് 250 കോടി രൂപയോളം(32.6 ദശലക്ഷം അമേരിക്കന്‍ ഡോളര്‍). 75 രാജ്യങ്ങളിലെ 3,711 തിയേറ്ററുകളിലാണ് സൗത്ത്കൊറിയന്‍ ബാന്‍ഡായ ബിടിഎസിന്‍റെ 2019ന് ശേഷമുള്ള ആദ്യ സ്റ്റേജ് ഷോ തത്സമയമായി സംപ്രേഷണം ചെയ്തത്. രണ്ട് കോടി നാല്‍പ്പത്തിയാറ് ലക്ഷം ആളുകളാണ് തിയേറ്ററുകളിലൂടെ ബാന്‍ഡിന്‍റെ സ്റ്റേജ് പെര്‍ഫോമന്‍സ് കണ്ടത്.
വാരന്ത്യ ബോക്സ് ഒഫീസ് കലക്ഷനില്‍ 'ദി ബാറ്റ്മാന്‍' കഴിഞ്ഞാല്‍ രണ്ടമതായി ബിടിഎസിന്‍റെ സ്റ്റേജ് ഷോ. കാനഡയിലും യുഎസിലുമുള്ള 797 തിയറ്ററുകളില്‍ ബിടിഎസ് ഷോ കലക്റ്റ് ചെയ്തത് 52 കോടി രൂപയാണ്( 6.8 ദശലക്ഷം അമേരിക്കന്‍ ഡോളറര്‍). ഈ മാസം 10 മുതല്‍ 13വരെ സൗത്ത് കൊറിയന്‍ തലസ്ഥാനമായ സിയൂളിലെ ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍ നടന്ന സ്റ്റേജ് ഷോ നേരിട്ട് കണ്ടത് 45,000ആളുകളാണ്. പരിപാടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓണ്‍ലൈനിലൂടെ വീക്ഷിച്ചത് ഒരുകോടി രണ്ട് ലക്ഷം പേരാണ്.
ALSO READ: 'പറുദീസ'യ്‌ക്ക് ഇന്തൊനേഷ്യന്‍ വേര്‍ഷന്‍; ആടി പാടി ഇയ്യുസ് ഡേസിയാന