ETV Bharat / international

ബ്രിക്സ് ഉച്ചകോടി; ഭീകരവാദ പ്രതിരോധ തന്ത്രങ്ങൾ മെനഞ്ഞ് നേതാക്കൾ

ആഗോള സാമ്പത്തികവ്യവസ്ഥയിൽ ഭീകരവാദം മൂലം കടന്നു വന്നേക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ചും ബ്രിക്സ് നേതാക്കൾ ചർച്ച ചെയ്തു

author img

By

Published : Nov 27, 2019, 2:46 PM IST

BRICS eleventh summit held in brazilia ബ്രിക്സ് ഉച്ചകോടി ബ്രസീലിയയിൽ നടന്നു പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടി BRICS leaders stands for counter terrorism ഭീകരവാദ പ്രതിരോധ തന്ത്രങ്ങൾ മെനഞ്ഞ് ബ്രിക്സ് നേതാക്കൾ ബ്രിക്സ് ഉച്ചകോടി; പ്രധാന തടസ്സം അംഗരാജ്യങ്ങൾ
ബ്രിക്സ് ഉച്ചകോടി

ബ്രസീല്‍ തലസ്ഥാന നഗരമായ ബ്രസീലിയയിൽ നടന്ന പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടി വ്യാപാരത്തിലും ധനകാര്യത്തിലും സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഭീകരതയെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങളും ചർച്ച ചെയ്തു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് അംഗ രാജ്യങ്ങളുടെ ചുരുക്കപ്പേരാണ് ബ്രിക്സ്(BRICS). തുല്യ അവസരങ്ങളുള്ള ഒരു ലോകം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 10 വർഷം മുമ്പ് ഉയർന്നുവന്ന ബ്രിക്സ് അസോസിയേഷൻ രാജ്യങ്ങളുടെ പുരോഗതിക്ക് വെല്ലുവിളിയായ തടസ്സങ്ങളും തിരിച്ചറിഞ്ഞു.

യുഎസ്-ചൈന എന്നീ രാജ്യങ്ങൾ ചുമത്തിയ താരിഫുകളുടെ ഫലമായുണ്ടായ വ്യാപാരയുദ്ധം മൊത്ത ജിഡിപി 0.5 ശതമാനമായി വെട്ടിക്കുറയ്ക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകി. ഇത് ദക്ഷിണാഫ്രിക്കയുടെ വാർഷിക സാമ്പത്തിക ഉൽ‌പാദനത്തേക്കാൾ കൂടുതലാണ്. ആഗോള സാമ്പത്തികവ്യവസ്ഥയിൽ ഭീകരവാദം മൂലം കടന്നു വന്നേക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ചും ബ്രിക്സ് നേതാക്കൾ ചർച്ച ചെയ്തു. ഭീകരവാദത്താൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടായി. ലോകമെമ്പാടുമുള്ള 2.25 ലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഏഴ് ആഴ്ച മുമ്പ് ന്യൂയോർക്ക് സന്ദർശനത്തിനിയിൽ ബ്രിക്സ് രാജ്യ മേധാവികൾ ഭീകരതവാദ പ്രതിരോധ തന്ത്രങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. രാസായുധ നിരോധനം തുടങ്ങി തീവ്രവാദത്തെ നേരിടുന്നതിനുള്ള എല്ലാ പിന്തുണയും സന്ദർശന വേളയിൽ നേതാക്കൾ ഉറപ്പു നൽകി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒന്നര വർഷം മുമ്പ് യുഎസ്എ, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ പാകിസ്ഥാനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു. പാക്കിസ്ഥാന് പിന്തുണയുമായി ചൈന എത്തിയത് ഇതിന് തടസ്സമായി.

കഴിഞ്ഞ 10 വർഷങ്ങളിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, ഏകോപനം, സൗഹാർദ്ദം എന്നിവയുടെ വ്യാപ്തി സംശയാസ്പദമാണ്. ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ വ്യാപാര ശതമാനം ആഗോള വിപണിയുടെ 15 ശതമാനം മാത്രമാണെന്ന് മോദി ഉച്ചകോടിയിൽ വെളിപ്പെടുത്തി. ലോകജനസംഖ്യയുടെ 42 ശതമാനവും ആഗോള ജിഡിപിയുടെ 23 ശതമാനവും വരുന്ന ബ്രിക്സ് രാജ്യങ്ങൾ പരസ്പര സഹകരണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കണം. യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവയെ വെല്ലുവിളിച്ചുകൊണ്ട് യു‌എസ്‌എ ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ലോക സമ്പദ്‌വ്യവസ്ഥയെ ബ്രിക്സ് രാജ്യങ്ങൾ നയിക്കുമെന്ന കണക്കുകൂട്ടലുകൾ മുമ്പ് നിലനിന്നിരുന്നു.

ഇന്ധനം, ഭക്ഷ്യ സുരക്ഷാ എന്നിവയിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ബ്രിക്സ് അസോസിയേഷൻ നിരന്തരം പ്രമേയങ്ങൾ പാസാക്കുന്നുണ്ട്. അന്തർ‌ദ്ദേശീയ സ്ഥാപനങ്ങളും ഇതിൽ ഒന്നിച്ച് നിന്ന് പോരാടുകയാണെങ്കിൽ‌ അവ നടപ്പാക്കുന്നതിൽ‌ വിജയിക്കാൻ സാധിക്കും.

ബ്രിക്സ്, ഷാങ്ഹായ് ഓർ‌ഗനൈസേഷൻ, യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ എന്നിവയ്ക്ക് ഒരുമിച്ച് ഒരു മൾട്ടിപോളാർ ലോകം സ്ഥാപിക്കാൻ കഴിയുമെന്ന് ചൈനയുടെ പ്രധാനമന്ത്രി ഷി ജിൻ‌പിംഗ് ഒരിക്കൽ പറഞ്ഞിരുന്നു. അംഗരാജ്യങ്ങൾക്ക് നിക്ഷേപത്തിനുള്ള അനന്തസാധ്യതകൾ തുറന്നിട്ടുകൊണ്ട് മോദി ബ്രിക്സ് രാജ്യങ്ങളെ ഇന്ത്യയുമായുള്ള വ്യാപര ബന്ധങ്ങൾ ഊർജ്ജിതമാക്കാൻ ക്ഷണിച്ചു.അന്താരാഷ്ട്ര മത്സര സൂചികയിൽ ബ്രസീലും ഇന്ത്യയും അവസാന സ്ഥാനത്താണ്. അടിസ്ഥാന സൗകര്യങ്ങളിലെ പരിഷ്കാരങ്ങൾ വൈദ്യുതി വിതരണം, വിതരണ ശൃംഖല എന്നിവ നിക്ഷേപം ആകർഷിക്കും.

ദക്ഷിണാഫ്രിക്ക അംഗമാകുന്നതിന് മുമ്പ് ബ്രിക്ക് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന), ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ധനകാര്യ സ്ഥാപനങ്ങളെ പരിഷ്കരിക്കുകയും ചെയ്യുന്ന സ്ഥാപനമായിരുന്നു. 10 വർഷം കഴിഞ്ഞെങ്കിലും വിചാരിച്ച ഫലങ്ങൾ നേടിയെടുക്കാൻ ബ്രിക്സിനായിട്ടില്ല. അതാണ് ഐക്യരാഷ്ട്ര സംഘടന, ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി എന്നിവയിലെ പരിഷ്കാരങ്ങൾ തുടങ്ങിയവയിൽ ബ്രസീലിയ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കാരണം.ഐക്യരാഷ്ട്രസഭയിൽ വ്യവസ്ഥാപരമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഇന്ത്യയുടെ നിലപാട് ലോക വേദിയിൽ വ്യക്തമാക്കിയിരുന്നു.

ബ്രിക്സ് ഉച്ചകോടി ഈ അഭിപ്രായത്തെ അംഗീകരിക്കുകയും, ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി എന്നിവയിലും സമാന നയപരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്തു. ഒരു വ്യക്തിഗത രാഷ്ട്രമെന്ന നിലയിൽ ചൈനയുടെ നിലപാടാണ് ഇന്ത്യയിൽ നിന്ന് എന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള വീറ്റോ രാജ്യങ്ങൾ ഇന്ത്യയുടെ സ്ഥിര അംഗത്വത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും, ചൈന വളരെക്കാലമായി അതിനെ എതിർക്കുന്നു. ചൈന നിലപാട് മാറ്റുന്നില്ലെങ്കിൽ, ബ്രിക്സ് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. ചാർട്ടർ സുരക്ഷയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ സ്ഥിരമായ അംഗരാജ്യങ്ങൾ സമ്മതിക്കണമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.മറ്റൊരു രീതിയിൽ പറഞ്ഞാൽ, ബ്രിക്സ് ആവശ്യങ്ങൾ നിറവേറുന്നതിലുള്ള പ്രധാന തടസ്സം അതിന്‍റെ അംഗരാജ്യങ്ങളിലൊന്നാണ്. ഭൂമിശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങൾക്കിടയിൽ നിന്നുകൊണ്ട് കൈകോർത്ത ഈ അഞ്ച് രാജ്യങ്ങൾക്ക് ലോകത്തിലെ സ്വാധീനശക്തിയായി മാറുന്നതിന് അവരുടെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.