ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ബ്രസീലിൽ 630 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ 72,000ത്തിലധികമാണ്. 24,831 പുതിയ കേസുകളും ഞായറാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിലെ മൊത്തം കേസുകളുടെ എണ്ണം 18,64,681 ആണ്. ശനിയാഴ്ച 39,000 പുതിയ കൊവിഡ് കേസുകളും 1,071 മരണങ്ങളും ബ്രസീലിൽ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത് 1,200 മരണങ്ങളാണ്. കൊവിഡ് മരണ നിരക്ക് ഉയർന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. രജിസ്റ്റർ ചെയ്ത കൊവിഡ് കേസുകളുടെ പട്ടികയിൽ അമേരിക്ക ഒന്നാമതും ബ്രസീല്‍ രണ്ടാം സ്ഥാനത്തുമാണ്.
ബ്രസീലിൽ കൊവിഡ് മരണം 72,000 കടന്നു - ബ്രസീൽ
24,831 പുതിയ കേസുകളും ഞായറാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിലെ മൊത്തം കേസുകളുടെ എണ്ണം 18,64,681 ആണ്