ETV Bharat / international

ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോയുടെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ്

ജൂലായ് 7 നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി പ്രഖാപിച്ചത്.തലസ്ഥാനമായ ബ്രസീലിയയിലെ പ്രസിഡന്‍റ് വസതിയില്‍ ഐസൊലേഷനിലാണ് നിലവില്‍ ജെയര്‍ ബോള്‍സൊനാരോ.

author img

By

Published : Jul 16, 2020, 2:00 PM IST

Brazil's Bolsonaro  positive coronavirus test result  coronavirus  coronavirus test  Brazilian President  World Health Organization  pandemic mingling in crowds  hydroxychloroquine  ബ്രസീല്‍  ജെയര്‍ ബോള്‍സൊനാരോയുടെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ്  ജെയര്‍ ബോള്‍സൊനാരോ  covid 19  കൊവിഡ് 19
ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോയുടെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ്

സാവോ പോളോ: കൊവിഡ് സ്ഥിരീകരിച്ച ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സൊനാരോയുടെ രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവ്. ജൂലായ് 7നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി പ്രഖാപിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലും കൊവിഡ് പോസിറ്റീവായിരുന്നു ഫലമെന്നും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാമതും പരിശോധന നടത്തുമെന്നും എല്ലാം ശരിയാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കൊവിഡ് ഗുരുതര ലക്ഷണങ്ങളൊന്നും തന്നെ തനിക്ക് ഇതുവരെ പ്രകടമായിട്ടില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു.

തലസ്ഥാനമായ ബ്രസീലിയയിലെ പ്രസിഡന്‍റ് വസതിയില്‍ ഐസൊലേഷനിലാണ് നിലവില്‍ അദ്ദേഹം. ചെറിയ ലക്ഷണങ്ങളുള്ള കൊവിഡ് ബാധിതര്‍ക്ക് ഏകദേശം രണ്ടാഴ്‌ചയോടു കൂടി രോഗവിമുക്തി ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗബാധിതനാകുന്നതിന് മുന്‍പേ പ്രസിഡന്‍റ് ആള്‍ക്കൂട്ടത്തില്‍ ചെലവഴിക്കുകയും മാസ്‌ക് പോലും ധരിക്കാതെയിരിക്കുകയും ചെയ്‌തിരുന്നു. കൊവിഡിനെതിരെ ഫലപ്രദമെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലാത്ത ഹൈഡ്രോക്‌സിക്ലോറോക്വിനിനും അദ്ദേഹത്തിന്‍റെ ചികില്‍സയില്‍ ഉപയോഗിച്ചിരുന്നു.

ബ്രസീലില്‍ ഇതുവരെ രണ്ട് മില്ല്യണിലധികം ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് മൂലം 75000ത്തിലധികം ബ്രസീലുകാരാണ് മരിച്ചത്. യുഎസ് കഴിഞ്ഞാല്‍ ലോകത്തിലേറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് ബ്രസീലിലാണ്.ആരോഗ്യമന്ത്രിയില്ലാതെ ബോള്‍സോനാരോയുടെ മന്ത്രിസഭ ബുധനാഴ്‌ച രണ്ട് മാസം തികച്ചു. ഇടക്കാല മന്ത്രിയായിരുന്ന ജനറല്‍ എഡ്യുറാഡോയ്‌ക്കും രാജി സമ്മര്‍ദമേറുകയായിരുന്നു. ഇതിന് മുന്‍പ് ആരോഗ്യമന്ത്രിയും ഡോക്‌ടറുമായിരുന്ന മന്ത്രി പ്രസിഡന്‍റിനോടുള്ള വിയോജിപ്പ് മൂലം രാജിവെച്ചിരുന്നു.

ഹൈഡ്രോക്‌സിക്ലോറോക്വിനിന്‍റെയും ക്ലോറോക്വിനിന്‍റെയും ഉപയോഗത്തെ പ്രസിഡന്‍റ് പിന്തുണച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ രാജി. ശാസ്‌ത്രീയ തെളിവുകളൊന്നുമില്ലെന്ന് അറിയാമെങ്കിലും മരുന്ന് എന്നില്‍ വിജയിച്ചുവെന്ന് ബോള്‍സൊനാരോ ബുധനാഴ്‌ച ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രതിവിധി ഫലപ്രദമാണോ ഇല്ലയോ എന്ന് ഭാവിയില്‍ തെളിയുമെന്നും അത് എനിക്കായിരുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നുവെന്നും പ്രസിഡന്‍റ് പറഞ്ഞു. ഇത് ശരിയാണെങ്കില്‍ ഒരുപാട് ആളുകള്‍ക്ക് തെറ്റു പറ്റുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. കൊവിഡ് ബാധിച്ച മറ്റ് ലോക നേതാക്കളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രിന്‍സ് ചാള്‍സ്, മൊണാക്കോയിലെ പ്രിന്‍സ് ആല്‍ബര്‍ട്ട് രണ്ടാമന്‍, ഹോണ്ടൂരാന്‍ പ്രസിഡന്‍റ് ജുവാന്‍ ഒര്‍ലാന്‍റോ ഹെര്‍നാണ്ടസ് എന്നിവരുള്‍പ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.