ബ്രസീലിയ : 24 മണിക്കൂറിനിടെ ബ്രസീലിൽ 49,768 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ദേശീയ ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,391,930 ആയി ഉയർന്നു.
Also Read: കൊവിഡ് ആശങ്കയില്‍ ബ്രസീല്‍; 24 മണിക്കൂറിനിടെ 790 മരണങ്ങള്‍
2,371 പേർക്ക് ജീവഹാനിയുണ്ടായതോടെ ആകെ മരണസംഖ്യ 459,045 ആയി. അതേസമയം ഇതുവരെ 14.81 ദശലക്ഷത്തിലധികം പേർ രാജ്യത്ത് രോഗമുക്തി നേടിയതായാണ് കണക്കുകൾ. കഴിഞ്ഞ ദിവസം 67,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2,245 പേരാണ് മരിച്ചത്.