ബ്രസീലിയ: ബ്രസീലിൽ കൊവിഡ് മരണ നിരക്ക് അഞ്ച് ശതമാനം വർധിച്ചതായി ബ്രസീൽ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ 850,514 പേർക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,704 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 892 പുതിയ കൊവിഡ് മരണങ്ങളും ബ്രസീലിൽ സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 42,720 ആയി. രാജ്യത്ത് ഇതുവരെ 379,200 ൽ അധികം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിച്ചതിൽ ലോകത്ത് രണ്ടാമതാണ് ബ്രസീൽ. 1,15,000 മരണങ്ങൾ റിപ്പോർട്ട് ചെയ്ത അമേരിക്ക ഒന്നാമതായി തുടരുകയാണ്.
ബ്രസീലില്‍ കൊവിഡ് പിടിമുറുക്കുന്നു; മരണം 42,000 കടന്നു - ബ്രസീൽ കോവിഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,704 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്