ബ്രസീലിയ: ബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോയിൽ 19 കൊവിഡ് വകഭേദങ്ങൾ കണ്ടെത്തിയതായി ബ്രസീലിയൻ ബയോളജിക്കൽ റിസർച്ച് സെന്‍ററായ ഇൻസ്‌റ്റിറ്റ്യൂട്ടോ ബ്യൂട്ടന്‍റാൻ.
സംസ്ഥാനത്ത് പി 1 (ആമസോണിയൻ) വകഭേദം 89.9 ശതമാനം പേർക്കും ബി 1.1.7 വകഭേദം 4.2 ശതമാനം പേർക്കും നിലനിൽക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും 46 ദശലക്ഷം ജനങ്ങൾ താമസിക്കുന്നതുമായ സാവോ പോളോയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്.
അതേസമയം, സ്‌പുട്‌നിക് V വാക്‌സിൻ ജൂലൈയോടെ ബ്രസീലിലെത്തിക്കുമെന്ന് ബ്രസീലിയൻ സംസ്ഥാനമായ സിയാരയിലെ ഗവർണർ കാമിലോ സാന്‍റാന ചൊവ്വാഴ്‌ച അറിയിച്ചു. സ്‌പുട്‌നിക് V വാക്‌സിൻ നിർമാണത്തിൽ നേരിട്ട് നിക്ഷേപം നടത്തുന്ന പ്രതിനിധികളും ഗവർണർമാരുമായും കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു.