ETV Bharat / international

യു.എസ് പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് ഒസാമ ബിൻ ലാദന്‍റെ മരുമകൾ - ഡൊണാൾഡ് ട്രംപിനെ

ജോ ബിഡൻ വിജയിച്ചാൽ 9/11 പോലെ മറ്റൊരു ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അവർ പറയുന്നു

 laden's niece Trump loses Trump US poll Osama bin Laden‘s niece Osama family Noor bin Ladin US election Noor Bin Laden ഡൊണാൾഡ് ട്രംപിനെയു.എസ് പ്രസിഡന്റ്‌  തെരഞ്ഞെടുപ്പിൽ  ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് ഒസാമ ബിൻ ലാദന്റെ മരുമകൾ
യു.എസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് ഒസാമ ബിൻ ലാദന്റെ മരുമകൾ
author img

By

Published : Sep 7, 2020, 12:45 PM IST

ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് ഒസാമ ബിൻ ലാദന്‍റെ മരുമകൾ. ജോ ബിഡൻ വിജയിച്ചാൽ 9/11 പോലെ മറ്റൊരു ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അവർ പറയുന്നു.

സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന നൂർ ബിൻ ലാദൻ ന്യൂയോർക്ക് പോസ്റ്റുമായുള്ള ആദ്യ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒബാമ-ബിഡൻ ഭരണത്തിൻ കീഴിൽ ഐ എസ് ഐ എസ് വ്യാപിച്ചു. അവരെ യൂറോപ്പിലേക്ക് വളരാൻ അവര്‍ സഹായിച്ചു. എന്നാൽ തീവ്രവാദികളെ വേരോടെ തുടച്ചുനീക്കുന്നതിലൂടെ ട്രംപ് അമേരിക്കയെ വിദേശ ഭീഷണികളിൽ നിന്ന് സംരക്ഷിച്ചു. അവർക്ക് അവസരം ലഭിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം ഭീഷണികൾ നിയന്ത്രിക്കുന്നു. അവരെ ആക്രമിക്കുന്നു. താൻ എല്ലായ്‌പ്പോഴും ഒരു അമേരിക്കക്കാരിയാണെന്നും അവര്‍ പറഞ്ഞു. വരാനിരിക്കുന്ന വോട്ടെടുപ്പിന് അവർ ട്രംപിന് പിന്തുണ നൽകുകയാണെന്നും വ്യക്തമാക്കി. ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണം. അമേരിക്കയുടെ ഭാവിക്ക് ഇത് പ്രധാനമാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ സമർപ്പണത്തെയും പ്രവർത്തനത്തെയും അഭിനന്ദിക്കുന്നുവെന്നും നൂര്‍ ബിന്‍ ലാദന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.