ETV Bharat / international

യുഎസിലെ മുതിർന്ന പൗരൻമാർ വാക്സിനേഷന് അർഹർ: ജോ ബൈഡൻ - വാക്സിനേഷൻ

ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൈഡന്‍.

covid19  vaccination  America  Joe Biden  biden-says-every-adult-in-us-eligible-for-covid-19-vaccination-from-april-19  യുഎസിലെ ഓരോ മുതിർന്ന പൗരനും വാക്സിനേഷന് അർഹന്‍: ജോ ബൈഡൻ  ജോ ബൈഡൻ  വാക്സിനേഷൻ  കൊവിഡ്19
യുഎസിലെ ഓരോ മുതിർന്ന പൗരനും വാക്സിനേഷന് അർഹന്‍: ജോ ബൈഡൻ
author img

By

Published : Apr 7, 2021, 7:00 AM IST

വാഷിങ്ടൺ: യുഎസിലെ ഓരോ മുതിർന്ന പൗരനും ഏപ്രിൽ 19 നകം കൊവിഡ് വാക്സിനേഷൻ സ്വീകരിക്കാന്‍ സാധിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇത് ബൈഡൻ മുന്‍പ് ലക്ഷ്യമിട്ട മെയ് 1എന്ന സമയപരിധിയേക്കാൾ രണ്ടാഴ്ച മുമ്പാണ്.

"ഏപ്രിൽ 19 ന് ശേഷം, 18 വയസും അതിൽ കൂടുതലുമുള്ള ഓരോ മുതിർന്ന പൗരനും വാക്സിനേഷന്‍ സ്വീകരിക്കുവാന്‍ അർഹതയുണ്ട്. കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്ന നിയമങ്ങളില്ല നിയന്ത്രണങ്ങളില്ല," ബൈഡൻ ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

75 ശതമാനം മുതിർന്ന പൗരന്മാർക്ക് തന്‍റെ ഔദ്യോഗിക കാലയളവിൽ 150 ദശലക്ഷം ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും ബിഡൻ പറഞ്ഞു. ഇത് 100 ദിവസത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാകുമ്പോഴേക്കും 200 ദശലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വൈറസിന്‍റെ മാരകമായ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്നതോടെ യുഎസിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ ജനങ്ങൾക്ക് പൂർണമായി വാക്സിനേഷന്‍ നൽകാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നും പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്നും മാസ്ക് ധരിക്കണമെന്നും അഭ്യർത്ഥിച്ചു.

"എന്‍റെ പ്രതീക്ഷ വേനൽക്കാലം അവസാനിക്കുന്നതിന് മുന്‍പ് എങ്ങനെ കൂടുതൽ വാക്സിനുകൾ സമാഹരിക്കാമെന്നതാണ്. മാത്രവുമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന താജ്യങ്ങളെ ഞങ്ങൾ സഹായിക്കുന്നുമുണ്ട്", ബൈഡന്‍ പറഞ്ഞു. ഈ വാക്സിൻ ലോകത്തിന് ലഭ്യമാകുന്നിടത്തോളം കാലം നമ്മൾ വൈറസിനെ പ്രതിരോധിക്കും. അതിനാൽ നമ്മൾ പൂർണമായും സുരക്ഷിതരല്ല", ബൈഡന്‍ പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.