വാഷിങ്ടൺ: അഫ്ഗാനിലെ സുരക്ഷ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ദേശിയ സുരക്ഷ സംഘവുമായി ചർച്ച നടത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, അഫ്‌ഗാനിസ്ഥാനിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുവാനുള്ള ശ്രമങ്ങൾ, മൂന്നാം കക്ഷി രാജ്യ ട്രാൻസിറ്റ് ഹബ്ബുകളുമായി കരാറുകൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.
നേരത്തെ, താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കിയ ശേഷം രാജ്യത്തെ ജനങ്ങളുടെ അവസ്ഥ പരിതാപകരമാണെന്ന് ബൈഡൻ പറഞ്ഞിരുന്നു.
Also Read: അഫ്‌ഗാൻ രക്ഷാദൗത്യം: 168 യാത്രക്കാരുമായി ഇന്ത്യൻ വ്യോമസേന വിമാനം ഗാസിയാബാദിലെത്തി
താലിബാൻ നിയന്ത്രണം ഏറ്റെടുത്തശേഷം പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രതിസന്ധിക്കാണ് അഫ്‌ഗാൻ സാക്ഷ്യം വഹിക്കുന്നത്. താലിബാനെ ഭയന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് അഫ്‌ഗാൻ ജനതയുടെ ഒഴുക്ക് തുടരുകയാണ്. താലിബാൻ നിയന്ത്രണത്തിലുള്ള വിമാനങ്ങളിലും പരിസര പ്രദേശങ്ങളിലും സ്ഥിതി ഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിലേക്ക് വരുന്ന ജനങ്ങളെ താലിബാൻ തീവ്രവാദികൾ തടയുന്നുമുണ്ട്.