ന്യൂക്വെ : ജി-7 ഉച്ചകോടിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ. അദ്ദേഹത്തിന്‍റെ ആദ്യ ഉച്ചകോടിയായിരുന്നു. അസാധാരണവും സഹകരണപരവും ഉത്പാദനപരവുമായിരുന്ന യോഗമായിരുന്നെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു.
കൊവിഡിനെ നേരിടാനും ലോകത്തെ സഹായിക്കുന്നതിനുമായി എല്ലായിടത്തും കോർപ്പറേഷനുകൾക്കായി ആഗോള മിനിമം നികുതി നിശ്ചയിക്കുന്നതിനുള്ള കരാറുകളെ ബൈഡൻ പ്രശംസിച്ചു.
Read Also.............കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ജി 7 ഉച്ചകോടി
ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ നേതാക്കളുടെ മൂന്ന് ദിവസത്തെ ഉച്ചകോടി സമാപിച്ചതിന് ശേഷം ഇംഗ്ലണ്ടിലെ ന്യൂക്വേയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തിയിട്ട് അഞ്ച് മാസം ആയ പ്രസിഡന്‍റിന്‍റെ ആദ്യ വിദേശ യാത്രയാണിത്. ഉച്ചകോടിക്ക് ശേഷം എലിസബത്ത് രാജ്ഞിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇനി നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ ബൈഡെൻ ബ്രസ്സൽസിലേക്ക് യാത്രയാവും. തുടര്‍ന്ന് ബുധനാഴ്ച ജനീവയിലേക്ക് തിരിക്കും. അവിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും.