വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി ജോ ബൈഡനും ഇന്ത്യൻ വംശജയായ സെനറ്റർ കമല ഹാരിസും 270 എന്ന കേവല ഭൂരിപക്ഷത്തിലേക്കടുക്കുന്നു. നിലവിലെ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തപാല്‍ വോട്ടിൽ ക്രമക്കേടാരോപിച്ച് നിയമപോരാട്ടത്തിനൊരുങ്ങുന്നു. ട്രംപിൻ്റെ ഇലക്‌ടറൽ കോളജ് വോട്ടുകളുടെ എണ്ണം നിലവിൽ 214 ആണ്.
പെൻസിൽവാനിയ, മിഷിഗൺ, നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ ട്രംപ് ആണ് മുന്നിൽ. ലീഡ് നിലയിലെ മാറ്റം വിചിത്രമെന്നാണ് ട്രംപിൻ്റെ പ്രതികരണം. വോട്ടെണ്ണൽ മതിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് അറിയിച്ചു.