ന്യൂയോർക്ക്: ഇന്ത്യൻ വംശജൻ വിജയ് ശങ്കറിനെ വാഷിങ്ടണിലെ ഡിസ്‌ട്രിക്ട് ഓഫ് കൊളംബിയ കോർട്ട് ഓഫ് അപ്പീലിന്‍റെ ജഡ്ജിയായി നിയമിക്കാനുള്ള നാമനിര്‍ദേശം തള്ളി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ട്രംപ് അധികാരത്തിലിരിക്കുമ്പോഴും സെനറ്റ് ശങ്കറിന്‍റെ നാമനിർദേശം തള്ളിയിരുന്നു.
32 നാമനിർദേശങ്ങളിൽ ഒന്നായിരുന്നു വിജയ് ശങ്കറിന്‍റേത്. അമേരിക്കയിലെ ജഡ്‌ജി നിയമനം പൂര്‍ണമായും രാഷ്‌ട്രീയ തീരുമാനമാണ്. പ്രസിഡന്‍റാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. സെനറ്റിന്‍റെ അനുമതിയും ഇതിന് ആവശ്യമാണ്. പല സംസ്ഥാനങ്ങളിലും. ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെയാണ് ജഡ്‌ജിമാരെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഭരണം മാറിയാലും ഒരിക്കല്‍ നിയമിക്കപ്പെട്ട ജഡ്‌ജിമാര്‍ മാറില്ല. അമേരിക്കൻ സർവകലാശാലയ്‌ക്ക് കീഴിലുള്ള വാഷിംഗ്ടൺ ലോ കോളജിലെഅസോസിയേറ്റ് പ്രൊഫസറായിരുന്നു വിജയ് ശങ്കര്‍.