ETV Bharat / international

കൊവിഡ് അതിവ്യാപനം; കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അർജന്‍റീന

മെയ് 30 വരെയാണ് അർജന്‍റീന ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ 3,514,683 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Argentina begins strict lockdown to slow spread of COVID-19  amid covid surge Argentina impose strict lockdown  covid  lockdown in argentina  കൊവിഡ് അതിവ്യാപനം; കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അർജന്‍റീന  അർജന്‍റീന  ലോക്ക്ഡൗൺ
കൊവിഡ് അതിവ്യാപനം; കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അർജന്‍റീന
author img

By

Published : May 23, 2021, 9:01 AM IST

ബ്യൂണസ് ഐറിസ്: അർജന്‍റീനയിൽ കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് മെയ് 30 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വൈകുന്നേരം 6 മുതൽ പുലർച്ചെ 6 വരെയാണ് നിയന്ത്രണം. ഇത് ഉറപ്പുവരുത്തുന്നതിനായി ബ്യൂണസ് ഐറിസ് മെട്രോപൊളിറ്റൻ പ്രദേശത്ത് സൈനികരെ വിന്യസിച്ചു. അവശ്യ സർവീസുകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാന്‍ അനുവദിക്കൂ. നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ജനങ്ങൾ പരമാവധി വീടുകളിൽ കഴിയണമെന്നും സുരക്ഷ മന്ത്രി സബീന ഫ്രെഡറിക് പറഞ്ഞു. അർജന്‍റീനയിൽ ഇതുവരെ 3,514,683 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 73,688 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

Also read: ആശങ്കപ്പെടുത്തി ബ്രസീലില്‍ മരണനിരക്ക് ഉയരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.