വാഷിങ്ടണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ എയര്‍ ഫോഴ്‌സ് 2 വിമാനം തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് തിരിച്ചിറക്കിയത്. മേരിലാന്‍ഡിലെ ജോയിന്‍റ് ബേസ് ആന്‍ഡ്രൂസിലാണ് വിമാനം തിരിച്ചിറക്കിയത്.
Also read: മെക്‌സിക്കോയിൽ ഖനി അപകടം; നാല് മരണം
ഗ്വാട്ടമലയിലേയ്ക്കും മെക്‌സിക്കോയിലേയ്ക്കുമുള്ള വൈസ് പ്രസിഡന്‍റിന്‍റെ യാത്രയ്ക്കിടെയാണ് സംഭവം. വിമാനം പറന്നുയര്‍ന്നതിന് ശേഷം ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ട എയര്‍ക്രാഫ്റ്റ് ക്രൂ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് വൈസ് പ്രസിഡന്‍റിന്‍റെ വക്താവ് സിമോണ സാന്‍ഡേഴ്‌സ് അറിയിച്ചു. ജോയിന്‍റ് ബേസ് ആന്‍ഡ്രൂസില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള സൗകര്യമുണ്ടായതിനാലാണ് വിമാനം തിരിച്ചിറക്കിയതെന്നും അടിയന്തര സുരക്ഷ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിമാനം തിരിച്ചിറക്കി ഒന്നര മണിക്കൂറിന് ശേഷം വൈസ് പ്രസിഡന്‍റ് മറ്റൊരു വിമാനത്തില്‍ യാത്ര തുടര്‍ന്നു.