വാഷിങ്ടൺ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ സ്‌മരണയ്ക്കായി പതാകകൾ പകുതി താഴ്‌ത്താൻ അമേരിക്ക. കൊവിഡ് ബാധിച്ച് അര ലക്ഷത്തോളം പേർ അമേരിക്കയിൽ മരിച്ചതിനെ തുടർന്നാണ് നടപടി. അമേരിക്കയിലുടനീളമുള്ള ഫെഡറൽ സ്വത്തുക്കളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പതാകകൾ പകുതി താഴ്ത്താനാണ് പ്രസിഡന്‍റ് ജോ ബൈഡൻ ഉത്തരവിടുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ സാകി പറഞ്ഞു.
അഞ്ച് ദിവസത്തേക്കാണ് അമേരിക്കൻ പതാകകൾ പകുതി താഴ്‌ത്തുക. ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്‍റെയും കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിന്‍റെയും കൊവിഡ് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടതിന്‍റെയും പ്രാധാന്യത്തെ കുറിച്ച് പ്രസിഡന്‍റ് അമേരിക്കൻ ജനതയോട് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.