വാഷിങ്ടൺ: മിയാമി ബീച്ചിന് സമീപത്തുള്ള 12 നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 130 പേരെ കണ്ടെത്തി. 156 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. മരണപ്പെട്ടവരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു.
മരണപ്പെട്ടവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനായി കുടുംബാംഗങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയാണെന്ന് മിയാമി-ഡേഡ് കൗണ്ടി മേയർ ഡാനിയേല ലെവിൻ കാവ വ്യക്തമാക്കി. ഡിഎൻഎ പരിശോധനയിലൂടെയാണ് മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
Read More: അമേരിക്കയില്‍ കെട്ടിടം തകർന്ന് ഒരാള്‍ മരിച്ചു; 99 പേരെ കാണാതായി
ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 1.30ഓടെ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സര്‍ക്കാര്‍ പരിശോധന കഴിഞ്ഞ് പ്രവർത്തനാനുമതി ലഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് അപകടമുണ്ടായിരിക്കുന്നത്. തകർച്ചയ്ക്ക് കാരണമായത് എന്താണെന്ന് എഞ്ചിനീയർമാർ പരിശോധിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം നിർണയിക്കാൻ സമയമെടുക്കുമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് പറഞ്ഞു.