ETV Bharat / international

ആമസോണ്‍ കാടുകളുടെ സംരക്ഷണം; ഉടമ്പടിയില്‍ ഒപ്പുവെച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങല്‍ - Amazon fires

കൊളംബിയന്‍ തലസ്ഥാന നഗരമായ ലെറ്റീഷ്യയിലാണ് കൂടിക്കാഴ്ച്ച നടന്നത്.

ആമസോണ്‍ കാടുകളുടെ സംരക്ഷണം; ഉടമ്പടിയില്‍ ഒപ്പുവെച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങല്‍
author img

By

Published : Sep 8, 2019, 11:42 AM IST

ലെറ്റീഷ്യ: കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ സംരക്ഷണത്തിനായി ഉടമ്പടിയില്‍ ഒപ്പുവെച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍. കൊളംബിയ, ബൊളിവിയ, ബ്രസീല്‍, ഇക്വഡോര്‍, സുറിനേം, ഗയാന, പെറു എന്നീ രാജ്യങ്ങളാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ആമസോണ്‍ കാടുകളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. കൊളംബിയന്‍ തലസ്ഥാന നഗരമായ ലെറ്റീഷ്യയിലായിരുന്നു കൂടിക്കാഴ്ച്ച. കൊളംബിയൻ പ്രസിഡന്‍റ് ഇവാൻ ഡ്യൂക്ക് നേതൃത്വം നൽകിയ ഉച്ചകോടിയിൽ പെറു പ്രസിഡന്‍റ്, ഇക്വഡോർ പ്രസിഡന്‍റ്, ബൊളിവിയൻ പ്രസിഡന്‍റ്, സുറിനേം വൈസ് പ്രസിഡന്‍റ്, ബ്രസീൽ വിദേശകാര്യ മന്ത്രി, ഗയാനയുടെ പ്രകൃതിവിഭവ മന്ത്രി എന്നിവരും പങ്കെടുത്തു. ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ബ്രസീൽ പ്രസിഡന്‍റ് ജെയിർ ബൊൽസനാരോ വിഡീയോ കോൺഫറൻസ് സംവിധാനം വഴിയും ഉച്ചകോടിയുടെ ഭാഗമായി.

Intro:Body:

https://m.dailyhunt.in/news/india/malayalam/janam+tv-epaper-janamtv/aamason+kadukalude+sanrakshanathinayi+onnich+latin+amerikkan+rajyangal+udambadiyil+oppu+vechu-newsid-135229684

https://www.bbc.com/news/world-latin-america-49609702

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.