വാഷിങ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ക്യാമ്പയിന്‍ റാലിയുടെ സംഘാടകരില്‍ ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടിയെടുത്തതായി ട്രംപിന്‍റെ ക്യാമ്പയിന്‍ ചുമതല വഹിക്കുന്ന ടിം മുര്‍താഗ് പറഞ്ഞു. എല്ലാ ക്യാമ്പയിന്‍ സംഘാടകരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. റാലിയില്‍ പങ്കെടുക്കുന്ന എല്ലാവരേയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കും. കൂടാതെ മാസ്‌കും സാനിറ്റൈസറും നല്‍കാന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. തുല്‍സയിലാണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരിപാടി മാറ്റിവയ്ക്കാന്‍ പ്രാദേശിക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും പ്രദേശം സുരക്ഷിതമാണെന്ന് റിപ്പബ്ലിക്കൻ ഗവർണർ കെവിൻ സ്റ്റിറ്റ് പറഞ്ഞു.
ട്രംപിന്‍റെ ക്യാമ്പയിന്‍ റാലിയുടെ സംഘാടകരില്‍ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തുല്‍സയിലാണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്