ബ്രസീലിയ: ബ്രസീലില്‍ 24 മണിക്കൂറിനിടെ 57,837 കൊവിഡ് ബാധിതര്‍. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26,10,102 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 91,263 ആയതായാണ് ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് 1,129 കൊവിഡ് മരണങ്ങളാണ്. 1.8 മില്യണ്‍ ആളുകള്‍ രോഗമുക്തരായി. കൊവിഡ് വ്യാപനത്തില്‍ അമേരിക്കക്ക് തൊട്ടുപിന്നിലാണ് ബ്രസീല്‍. അമേരിക്കയില്‍ 4.4 മില്യണ്‍ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ബ്രസീലിയന്‍ പ്രഥമ വനിത മിഷേൽ ബോൾസോനാരോക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ജോണ്‍സ് ഹോപ്‌കിന്‍ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 17.1 മില്യണ്‍ ജനങ്ങളെയാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ച് 6,69,000 പേര്‍ മരിച്ചു.
ബ്രസീലില്‍ 57,837 പുതിയ കൊവിഡ് ബാധിതര്‍ - brazil
ബ്രസീലിയന്‍ പ്രഥമ വനിതക്കും കൊവിഡ് സ്ഥിരീകരിച്ചു
![ബ്രസീലില്‍ 57,837 പുതിയ കൊവിഡ് ബാധിതര്‍ ബ്രസീലില്‍ 57,837 പുതിയ കൊവിഡ് ബാധിതര്‍ കൊവിഡ് ബാധിതര്‍ ബ്രസീല്‍ 57,837 new covid cases in brazil brazil new covid cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8239662-45-8239662-1596162586276.jpg?imwidth=3840)