കാനഡ: ഓൺടാരിയോയിലുണ്ടായ വംശീയ ആക്രമണത്തിൽ നാല് പേർ മരിച്ചു. ഒമ്പതുകാരനായ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പ്രത്യേക വിഭാഗത്തിലെ കുടുംബത്തെ ലക്ഷ്യമാക്കി പിക്ക്അപ്പ് ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂട്ടക്കൊലയാണ് നടന്നതെന്നും സംഭവത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും സിറ്റി മേയർ പറഞ്ഞു.
74ഉം 46 ഉം വയസുള്ള രണ്ട് പുരുഷന്‍മാർ, 44കാരിയായ യുവതി, 15വയസുള്ള പെണ്‍കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബാംഗങ്ങളുടെ പേര് പുറത്തുവിടരുതെന്ന് മറ്റ് കുടുംബാംഗങ്ങൾ അറിയിച്ചതായി പൊലീസ് അറിയിച്ചു.
ആസൂത്രിതമായിട്ടാണ് ആക്രമണം നടത്തിയതെന്നും പ്രത്യേക വിഭാഗത്തിനോടുള്ള വിരോധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
ALSO READ: ഉപരോധത്തിന് മറുപടിയായി ഒമ്പത് കനേഡിയൻ ഉദ്യോഗസ്ഥരെ വിലക്കി റഷ്യ