കാലിഫോർണിയ : സാൻഡിയോയിൽ ബോട്ട് തകർന്ന് മൂന്ന് പേർ മരിച്ചു. 24ൽ അധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോയിന്‍റ് ലോമയുടെ ഉപദ്വീപിനടുത്ത് ബോട്ട് മറിഞ്ഞതായാണ് റിപ്പോർട്ട്. പോയിന്‍റ് ലാമയിലെ തിരകൾ ശക്തിയേറിയതാണെന്നും പാറകളിൽ ഇടിച്ചാകും ബോട്ട് തകർന്നതെന്നും ഡിപ്പാർട്ട്മെന്‍റ് വക്താവ് ജോസ് സീ അറിയിച്ചു. പോയിന്‍റ് ലോമയിൽ നിന്ന് 11 മൈൽ അകലെ നാവിഗേഷൻ ലൈറ്റുകളില്ലാതെ പാങ്ക-ടൈപ്പ് വെസലിനെ അതിർത്തിയിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ബോട്ടിലുണ്ടായിരുന്ന മെക്‌സിക്കൻ പൗരന്മാർ അനധികൃതമായാണ് യുഎസിലേക്ക് കടന്നതെന്നും ഇവരിൽ രണ്ട് പേർ ക്രിമിനലുകൾ ആണെന്നും ഇവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കസ്റ്റംസ് ആന്‍റ് ബോർഡർ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറിയിച്ചിരുന്നു. കടൽ മാർഗമുള്ള കള്ളക്കടത്ത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് ലോ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ അറിയിച്ചു.