വാഷിങ്‌ടൺ: ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഏകദേശം 29,000 യുഎസ് പൗരന്മാരെ 13 വിമാനങ്ങളിൽ തിരിച്ചെത്തിച്ചതായി മുതിർന്ന യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഉസ്ബക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടന്ന യുഎസ് പൗരന്മാർക്ക് 13 പ്രത്യേക വിമാന സർവീസുകളാണ് അമേരിക്ക സംഘടിപ്പിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാർക്ക് സഹായം നൽകുന്നതിന് പ്രാദേശിക അധികാരികളുമായി ചേർന്ന് അമേരിക്ക പ്രവർത്തിച്ചിരുന്നു. യുഎസ് സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പുറമേ, ഏഷ്യൻ രാജ്യങ്ങളോട് നന്ദി അറിയിക്കുന്നു. പ്രാദേശിക, ദേശീയ സർക്കാരുകൾ, ആരോഗ്യ ഉദ്യോഗസ്ഥർ, കസ്റ്റംസ്, മൈഗ്രേഷൻ സേവനങ്ങൾ, നിയമ നിർവ്വഹണ ഏജൻസികൾ, സിവിൽ ഏവിയേഷൻ അതോറിറ്റികൾ, വിമാനത്താവള ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ശ്രമം കൂടിയാണിതെന്നും വെൽസ് അറിയിച്ചു.
ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിനെക്കുറിച്ച് മോദിയും ട്രംപും ഫോൺ സംഭാഷണം നടത്തി. ന്യൂഡൽഹിയോട് മരുന്ന് കയറ്റുമതി ചെയ്യുന്ന ഉത്തരവ് പിൻവലിക്കുന്നത് പരിഗണിക്കാൻ ട്രംപ് ആവശ്യപ്പെട്ടു. മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കൊവിഡ് പ്രതിരോധത്തിനും ഉപയോഗിക്കുന്നു. കൊവിഡ് പ്രതിരോധത്തിനായി യുഎസും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. നേരത്തെ തന്നെ ഇന്ത്യ അമേരിക്കയുടെ ഫാർമസ്യൂട്ടിക്കൽ മേഖലയുടെ ഒരു പ്രധാന പങ്കാളിയാണ്.