ETV Bharat / international

ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പലില്‍ 21 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു - ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പല്‍

കപ്പലിലെ 19 ജീവനക്കാര്‍ക്കും രണ്ട് യാത്രക്കാരിലുമാണ് രോഗബാധ കണ്ടെത്തിയത്

US Vice President  Grand Princess cruise ship  California Grand Princess cruise ship  Coronavirus in California Grand Princess cruise ship  21 people on stranded cruise ship coronavirus affected  ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പലില്‍ 21 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു  ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പല്‍  കൊവിഡ്‌ 19
ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പലില്‍ 21 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു
author img

By

Published : Mar 7, 2020, 1:02 PM IST

വാഷിങ്ടണ്‍: കാലിഫോണിയ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പലില്‍ 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കപ്പലിലെ 19 ജീവനക്കാര്‍ക്കും രണ്ട് യാത്രക്കാരിലുമാണ് രോഗബാധ കണ്ടെത്തിയതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് അറിയിച്ചു.

3,500 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 46 പേരിലാണ് നിലവില്‍ പരിശോധന നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കൊവിഡ് 19 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കപ്പല്‍ വ്യവസായ ഇതര തുറമുഖത്തേക്ക് നീക്കി. കപ്പിലുള്ള എല്ലാവരേയും പരിശോധനക്ക് വിധേയമാക്കുമെന്നും മൈക്ക് പെന്‍സ് അറിയിച്ചു. ആഗോളതലത്തില്‍ 1,01,000 പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയെ തുടര്‍ന്ന് 3,400 പേര്‍ മരിച്ചു. 55,800 പേര്‍ രോഗബാധയില്‍ നിന്നും വിമുക്തരായതായും അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.