ETV Bharat / international

9/11 സ്മരണയില്‍ അമേരിക്ക; ലോകം നടുങ്ങിയ ദിനത്തിന് രണ്ട് പതിറ്റാണ്ട് - 9/11 വാർത്ത

യുഎസ് കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് 2001 സെപ്‌റ്റംബർ 11നുണ്ടായ ഭീകരാക്രമണം.

9/11  twin tower explosion  US air attacks  Taliban attack in US  Al-Qeada attacks in US  World trade centre explosions  9/11 news  യുഎസ് ആക്രമണം  യുഎസ് വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം  താലിബാൻ ആക്രമണം  9/11 വാർത്ത  9/11 20 വർഷം
9/11; വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണത്തിന് 20-ാം ആണ്ട്
author img

By

Published : Sep 11, 2021, 7:52 AM IST

ന്യൂയോർക്ക്: സെപ്‌റ്റംബർ 11, വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണത്തിന് 20 വര്‍ഷം. 2001 സെപ്‌റ്റംബർ 11ന് ലോകത്തെയും അമേരിക്കയെയും ഒരുപോലെ ഞെട്ടിച്ചാണ് അൽ ഖ്വയ്ദ വേൾഡ് ട്രേഡ് സെന്‍ററിലേക്ക് ആക്രമണം നടത്തിയത്. വടക്ക് കിഴക്കൻ യുഎസിൽ നിന്ന് പറന്നുയർന്ന കാലിഫോർണിയയിൽ നിന്ന് പറന്ന നാല് വിമാനങ്ങൾ തട്ടിയെടുത്തുകൊണ്ടാണ് അൽ ഖ്വയ്ദ തീവ്രവാദികൾ ഭീകരാക്രമണം നടത്തിയത്.

ബോയിങ് 767 യാത്രാവിമാനം കെട്ടിടത്തിന്‍റെ ഒരു ടവറിൽ വന്ന് പതിക്കുകയായിരുന്നു. എന്നാൽ അതിന് മുമ്പേ മറ്റൊരു വിമാനം മറ്റേ ഗോപുരത്തിലും വന്നിടിച്ചിരുന്നു. വിമാനം വന്നിടിച്ചതിന്‍റെ ആഘാതത്തിൽ കെട്ടിടം നിലം പതിച്ചു.

ഗൂഢാലോചനയോ?

സെപ്റ്റംബര്‍ 11 ആക്രമണത്തെക്കുറിച്ച് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പുറത്ത് വന്നു. പശ്ചിമേഷ്യയില്‍ അധിനിവേശം നടത്താനായി അമേരിക്ക തന്നെ സൃഷ്ടിച്ചതാണ് ഈ ഭീകരാക്രമണം എന്നതാണ് ഈ സിദ്ധാന്തങ്ങളില്‍ ഒന്ന്.

മരണം 2996, പരിക്കേറ്റത് 25,000ൽ പരം പേർക്ക്

ആക്രമണത്തിൽ 19 ഭീകരർ ഉൾപ്പടെ 2996 പേരാണ് കൊല്ലപ്പെട്ടത്. 25,000ൽ പരം പേർക്ക് പരിക്കേറ്റു. അതേ സമയം തന്നെ മറ്റൊരു വിമാന ആക്രമണത്തിൽ പ്രതിരോധ ആസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലെ പെന്‍റഗണിലും വൻ നാശമുണ്ടാക്കി. ഈ ഭീകരാക്രമണത്തിന് ശേഷമാണ് രാജ്യാന്തര ഭീരതക്കെതിരെ അമേരിക്ക പോരാട്ടം ഏറ്റെടുത്തത്. അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ സൈനിക ഇടപെടലുകൾ നടത്തി.

രാജ്യാന്തര ഭീരതക്കെതിരെ അമേരിക്കയുടെ പോരാട്ടം

അഫ്‌ഗാനിസ്ഥാൻ ഭീകരുടെ താവളമാകുന്നുവെന്ന് കണ്ടാണ് അവിടേക്ക് അമേരിക്ക സേനയെ അയക്കുന്നത്. 20 വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ആക്രമണം ആസൂത്രണം ചെയ്‌ത അഫ്‌ഗാനിൽ യുഎസ് സൈന്യത്തിന്‍റെ സാന്നിധ്യമില്ലാതെ സ്‌മരണദിനം അടയാളപ്പെടുത്താൻ പോകുന്നത്.

ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഉസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ട് നീണ്ട തെരച്ചിലിന് ഒടുവിലാണ് 2011 മെയ്‌ രണ്ടിന് പാകിസ്ഥാനിലെ ആബട്ടാബാദിൽ യുഎസ് സൈനിക നീക്കത്തിൽ കൊല്ലപ്പെടുത്തുന്നത്.

ഔദ്യോഗിക രഹസ്യരേഖകൾ പുറത്തുവിടുമെന്ന് ബൈഡൻ

ഭീകരാക്രമണത്തിന് 20 വർഷം പിന്നിടുമ്പോൾ ആക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകളിൽ ചിലതു പുറത്തുവിടാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകിയിട്ടുണ്ട്. ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ദീർഘനാളായി ആവശ്യപ്പെടുന്ന ഒന്നാണിത്. ശനിയാഴ്‌ച ഗ്രൗണ്ട് സീറോയിൽ നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ പ്രസിഡന്‍റ് ജോ ബൈഡൻ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണത്തിന് ഉത്തരവാദികളെന്ന് യുഎസ് കണ്ടെത്തിയ അഞ്ച് പേരുടെ വിചാരണയും ഇതുവരെ ആരംഭിച്ചിട്ടില്ല.

വേൾഡ് ട്രേഡ് സെന്‍റർ സമുച്ചയ നിർമാണം ഇപ്പോഴും പാതിനിലയിലാണ്. രണ്ട് ടവറകുൾ, ആർട്‌സ് സെന്‍റർ, പള്ളി എന്നിവയാണ് ഇനി പൂർത്തിയാകാനുള്ളത്.

READ MORE: 9/11 ആക്രമണം: 20 വർഷത്തിനിടെ യുഎസ് സാന്നിധ്യമില്ലാതെ അഫ്‌ഗാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.