ETV Bharat / international

2020ലെ അവസാന ചൊവ്വാ ദൗത്യം ഇന്ന് ഫ്ലോറിഡയില്‍ - Jim Bridenstine

അഭൂതപൂർവമായ ഈ ശ്രമത്തിൽ ഒന്നിലധികം വിക്ഷേപണങ്ങളും ബഹിരാകാശ പേടകങ്ങളും ഉൾപ്പെടുന്നുണ്ട്. ഏതാണ് എട്ട് ബില്യൺ ഡോളറിലധികമാണ് പെർസിവിയറൻസിന്‍റെ വിക്ഷേപണത്തിന് ചെലവാകുക.

NASA  Mars mission  NASA's Mars mission  Perseverance  European Space Agency  Jim Bridenstine  Mars rover
2020ലെ അവസാന ചൊവ്വാ ദൗത്യം ഇന്ന് ഫോറിഡയിൽ
author img

By

Published : Jul 30, 2020, 10:56 AM IST

വാഷിങ്ടണ്‍: ഗ്രീഷ്മകാലത്തെ മൂന്നാമത്തെയും അവസാനത്തെയും ചൊവ്വ ദൗത്യം പെർസിവിയറൻസിന്‍റെ വിക്ഷേപണം ഇന്ന്. ഇന്ന് വിക്ഷേപണം നടത്തുന്ന റോവർ പെർസിവിയറൻസ് കഴിഞ്ഞ ആഴ്ച വിക്ഷേപണം നടത്തിയ ചൈനയുടെ റോവർ-ഓർബിറ്റർ കോംബോയെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ ഓർബിറ്ററിനെയും പിന്തുടരും. 300 ദശലക്ഷം മൈൽ യാത്ര ചെയ്ത ശേഷം ബഹിരാകാശ പേടകം ചൊവ്വയിലെത്താൻ ഏഴുമാസമെടുക്കും എന്നാണ് കണക്ക്.

ഉപരിതലത്തിൽ എത്തിക്കഴിഞ്ഞാൽ, പണ്ട് ജലം ഉണ്ടായിരുന്ന ഇടങ്ങളിലെ സൂക്ഷ്മ ജീവികളുടെ തെളിവുകൾ ശേഖരിക്കുക, ചൊവ്വയുടെ ഉപരിതലത്തിലുള്ള പാറകഷ്ണങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് പെർസിവിയറൻസ് ചെയ്യുക. തുടർന്ന് 2031 ഓടെ നാസ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി ചേർന്ന് പെർസിവിയറൻസ് ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ എത്തിക്കും.

അഭൂതപൂർവമായ ഈ ശ്രമത്തിൽ ഒന്നിലധികം വിക്ഷേപണങ്ങളും ബഹിരാകാശ പേടകങ്ങളും ഉൾപ്പെടുന്നുണ്ട്. ഏതാണ് എട്ട് ബില്യൺ ഡോളറിലധികമാണ് പെർസിവിയറൻസിന്‍റെ വിക്ഷേപണത്തിന് ചെലവാകുക. ചൊവ്വയിൽ ജീവൻ നിലവിലുണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും പക്ഷേ, മുമ്പ് ചൊവ്വ വാസയോഗ്യമായിരുന്നുവെന്ന് ഞങ്ങൾക്കറിയാമെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡെൻസ്റ്റൈൻ പറഞ്ഞു.

ചൊവ്വയിൽ ഇറങ്ങിയ ഏക രാജ്യം അമേരിക്കയാണ്. എല്ലാം ശരിയായി നടക്കുകയാണെങ്കിൽ, അടുത്ത ഫെബ്രുവരിയിൽ ചൊവ്വയുടെ ഉപരിതലത്തിൽ പ്രവർത്തിക്കുന്ന ഒമ്പതാമത്തെ യുഎസ് ബഹിരാകാശ പേടകമായി പെർസിവിയറൻസ് മാറും.

പെർസിവിയറൻസ് എല്ലാ ചൊവ്വ ദൗത്യങ്ങളിലും വെച്ച് ഏറ്റവും സങ്കീർണ്ണവും ആവേശകരവുമാണെന്ന് യു‌എൽ‌എ ചീഫ് എക്സിക്യൂട്ടീവ് ടോറി ബ്രൂണോ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.