വാഷിങ്ടൺ ഡിസി: കാലഫോർണിയക്ക് കനത്ത നഷ്ടമേകിയ കാട്ടുതീ പൊട്ടിപുറപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും ജനജീവിതം ഇപ്പോഴും സ്തംഭിച്ച അവസ്ഥയിൽ തന്നെയാണ് തുടരുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം വീടുകളും കച്ചവടസ്ഥാപനങ്ങളുമാണ് വൈദ്യുതി തടസം നേരിടുന്നത്. നിരന്തരം വീശുന്ന ശക്തമായ കാറ്റ് കാട്ടുതീയെ ആളിപ്പടർത്തുകയാണ്.
അഞ്ഞൂറിലധികം അഗ്നിശമന സേനാംഗങ്ങൾ അമ്പതിലധികം എഞ്ചിനുകളും എട്ട് എയർ ടാങ്കറുകളും മൂന്ന് ബുൾഡോസറുകളുമായാണ് കാട്ടുതീയോട് പൊരുതുന്നത്. ഏകദേശം 10,000 ഏക്കർ പ്രദേശം അഗ്നിക്കിരയായി കഴിഞ്ഞ സാഹചര്യത്തിലും കാട്ടുതീ തുടരുകയാണ്. എങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെട്ട് വരികയാണെന്ന് കമ്മാൻഡർ മൈക്ക് പാർക്ക് അറിയിച്ചു. അതിനിടെ ബുധനാഴ്ച ആരംഭിച്ച കാട്ടുതീയിൽ രണ്ട് വലിയ കെട്ടടിങ്ങൾ കത്തിനശിച്ചു. ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കാലിഫോർണിയയിലെ കാട്ടുതീ; വൈദ്യുതിയില്ലാതെ രണ്ട് ലക്ഷത്തോളം വീടുകൾ - കാലിഫോർണിയയിലെ കാട്ടുതീ
ബുധനാഴ്ച രാത്രി ആരംഭിച്ച കാട്ടുതീ ഇതുവരെയും ശമിച്ചിട്ടില്ല
![കാലിഫോർണിയയിലെ കാട്ടുതീ; വൈദ്യുതിയില്ലാതെ രണ്ട് ലക്ഷത്തോളം വീടുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4862593-185-4862593-1571971090632.jpg?imwidth=3840)

Conclusion: