ETV Bharat / international

വൈറ്റ് ഹൗസില്‍ കൊവിഡ് വ്യാപിക്കുന്നു; യുഎസ് സെനറ്റര്‍മാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കൊവിഡ്

നോർത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർമാരായ തോം ടില്ലിസിനും യൂട്ടയിൽ നിന്നുള്ള മൈക്ക് ലീയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

2 US senators test positive  cases continue rise in White House  White House  Melania Trump  Donald Trump  Trump tests covid positive  വൈറ്റ് ഹൗസില്‍ കൊവിഡ് വ്യാപിക്കുന്നു; 2 യുഎസ് സെനറ്റര്‍മാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കൊവിഡ്  2 യുഎസ് സെനറ്റര്‍മാര്‍  കൊവിഡ്
വൈറ്റ് ഹൗസില്‍ കൊവിഡ് വ്യാപിക്കുന്നു; 2 യുഎസ് സെനറ്റര്‍മാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കൊവിഡ്
author img

By

Published : Oct 3, 2020, 3:13 PM IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ വൈറ്റ് ഹൗസില്‍ കൂടുതല്‍ പേര്‍ കൊവിഡ് പോസിറ്റീവായതായി റിപ്പോർട്ടുകൾ. രണ്ട് യുഎസ് സെനറ്റർമാർ, പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുൻ ഉപദേഷ്ടാവ്, അദ്ദേഹത്തിന്‍റെ പ്രചാരണ മാനേജർ, മൂന്ന് വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകർ എന്നിവർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് ട്രംപും ഭാര്യയും. നോർത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർമാരായ തോം ടില്ലിസിനും യൂട്ടയിൽ നിന്നുള്ള മൈക്ക് ലീയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച കാര്യം ടില്ലിസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.