ഓക്ക്ലാന്‍ഡ്: സാൻ ഫ്രാൻസിസ്കോ ബേ ഏരിയ ഫ്രീവേയിൽ ബസ്സിന് നേരെ വെടിയുതിർത്തതിനെത്തുടർന്ന് കൊല്ലപ്പെട്ട രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഓക്ക്ലാന്‍ഡ് സ്വദേശികളായ അലയാ തേഴ്സ്റ്റൺ (19), സോയി ഹ്യൂസ് (16) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ അഞ്ച് സ്ത്രീകൾക്കും അപകടത്തിൽ പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഓക്ലാൻഡിലേക്ക് മടങ്ങുന്ന ബസിന് നേരെയാണ് ഷൂട്ടർമാർ വെടിയുതിർത്തത്. മറ്റൊരു വാഹനത്തിൽ നിന്ന് രണ്ട് ഷൂട്ടർമാർ ബസിന് നേരെ വെടിയുതിർക്കുകയായിരുന്നെന്നും തുടർന്ന് നഗരവീഥികളിൽ വെടിവയ്പ്പ് തുടർന്നെന്നും അധികൃതർ പറഞ്ഞു.