കഴിഞ്ഞ വർഷം ഡിസംബർ മുതർ രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ഒമർ അൽ ബഷീറിന്‍റെ പ്രഖ്യാപനം.
സംസ്ഥാന സർക്കാരുകളെയും ബഷീർ പിരിച്ചുവിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബഷീർ നാഷണർ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനം രാജി വയ്ക്കാനുള്ള സാധ്യതകളുണ്ടെന്ന് സുഡാൻ ഇന്‍റലിജൻസ് നേതാവ് അബ്ദുള്ള ഘോഷ് മുൻപ് സൂചിപ്പിച്ചിരുന്നു. 2020ൽ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബഷീർ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 31 പേർക്ക ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ 50 പേർ മരിച്ചതായി പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്.
2011ൽ ഭരണത്തിൽ വന്ന ശേഷം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരക്കയറ്റിയില്ലെന്ന് ആരോപിച്ചാണ് ബഷീറിനെതിരെ പ്രതിഷേധം.