ETV Bharat / international

ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ബോട്സ്വാനയില്‍ - Botswana

രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന നേട്ടമെന്ന് ലിനെറ്റ് ആംസ്ട്രോംഗ്.

ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം  ബോട്സ്വാന  Worlds third largest diamond unearthed in Botswana  Worlds third largest diamond  Botswana  ജ്വാനെംഗ് ഖനി
ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ബോട്സ്വാനയില്‍
author img

By

Published : Jun 18, 2021, 7:34 AM IST

ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ബോട്സ്വാനയില്‍ കണ്ടെത്തി. 1098 കാരറ്റുള്ള മൂന്ന് ഇഞ്ച് നീളമുള്ള വജ്രമാണ് കണ്ടെത്തിയത്. വജ്രങ്ങളാല്‍ ഏറ്റവും സമ്പന്നമായ ജ്വാനെംഗിന്‍റെ ഖനിയില്‍ നിന്ന് ഡെബ്സ്വാന ഡയമണ്ട് കമ്പനിയാണ് മൂന്നാമത്തെ വലിയ വജ്രം കുഴിച്ചെടുത്തത്.

ജൂൺ ഒന്നിന് കണ്ടെത്തിയ വജ്രം ബോട്സ്വാനിയന്‍ പ്രസിഡന്‍റ് മോക്വെറ്റ്സി മാസിസിക്ക് ഡെബ്സ്വാന ഡയമണ്ട് കമ്പനിയുടെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടർ ലിനെറ്റ് ആംസ്ട്രോംഗ് നല്‍കി. ഈ നേട്ടം രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ആംസ്ട്രോംഗ് പറഞ്ഞു.

ALSO READ: ഡെല്‍റ്റ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഷോട്ടുമായി സ്‌പുട്‌നിക് വി

1905 -ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ 3,106 കാരറ്റ് കുള്ളിനൻ വജ്രമാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം. രണ്ടാമത്തെ ഏറ്റവും വലിയത് 1,109 കാരറ്റ് ലെസെഡി ലാ റോണയാണ്. 2015 -ൽ ബോട്സ്വാനയിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.