ജനീവ: ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ റെക്കോര്ഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം രണ്ട് ദശലക്ഷം പേർക്ക് വൈറസ് ബാധിച്ചു. ഇത് ഒരാഴ്ചയ്ക്കുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
സെപ്റ്റംബർ 14 മുതൽ 20 വരെ, രണ്ട് ദശലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനം വർദ്ധനവാണ്. പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ആഴ്ചയും ഇത് തന്നെ. ഇതേ കാലയളവിൽ മരണങ്ങളുടെ എണ്ണത്തിൽ 10 ശതമാനം കുറവുണ്ടായി. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 36,764 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രത്യേകിച്ചും, കഴിഞ്ഞ ഏഴു ദിവസങ്ങളിൽ ആഫ്രിക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും പ്രതിവാര കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തി.