മൊഗാദിഷു: അൽ-ഷബാബ് തീവ്രവാദ ഗ്രൂപ്പിനെതിരായ പോരാട്ടം ശക്തമാക്കിയതായി സോമാലി നാഷണൽ ആർമി (എസ്എൻഎ). മധ്യ ഹിരാൻ മേഖലയിലെ സുരക്ഷ പ്രവർത്തനത്തിൽ 15 കലാപകാരികൾ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.
ഹിരാൻ മേഖലയിലെ മാതബാൻ ജില്ലയ്ക്ക് കീഴിലുള്ള മാധൂയ് ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് 15 തീവ്രവാദികൾ കൊല്ലപ്പെട്ടതെന്ന് ഓപ്പറേഷന് നേതൃത്വം നൽകിയ എസ്എൻഎ കമാൻഡർ പറഞ്ഞു.
കലാപകാരികളെ കേന്ദ്ര മേഖലയിലെ ഒളിത്താവളങ്ങളിൽ നിന്ന് പുറത്തെത്തിക്കാനുള്ള പ്രവർത്തനത്തിൽ സേന വിജയം കൈവരിച്ചതായി എസ്എൻഎ പറയുന്നു.
കേന്ദ്ര പ്രദേശങ്ങളിൽ അൽ-ഷബാബ് തീവ്രവാദികൾക്കെതിരെ സേന അടുത്ത ദിവസങ്ങളിൽ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെങ്കിലും തീവ്രവാദികൾ ഇപ്പോഴും ആ പ്രദേശങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് വിവരം.
പതിയിരുന്ന് ആക്രമണം നടത്തുകയും ലാൻഡ്‌മൈനുകൾ സ്ഥാപിച്ച് സേനയെ ആക്രമിക്കുകയുമാണ് ഇവരുടെ രീതിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read: താലിബാനെ ആക്രമിച്ച് അഫ്ഗാൻ; 33 തീവ്രവാദികള്‍ കൊല്ലപ്പെട്ടു