ETV Bharat / international

ദക്ഷിണാഫ്രിക്കയില്‍ 8728 പേര്‍ക്ക് കൂടി കൊവിഡ് - coronavirus

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

ദക്ഷിണാഫ്രിക്കയില്‍ 8728 പേര്‍ക്ക് കൂടി കൊവിഡ്  S Africa registers record high in daily coronavirus cases at 8,728  Johannesburg  South Africa  coronavirus  കൊവിഡ് 19
ദക്ഷിണാഫ്രിക്കയില്‍ 8728 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jul 3, 2020, 7:11 PM IST

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ 8728 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും പുതിയ ഹോട്ട് സ്പോട്ടായി ജോഹന്നാസ്ബര്‍ഗിനെ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ 22000ത്തിലധികം കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. തലസ്ഥാന നഗരമായ പ്രിട്ടോറിയയിലെ ഗോട്ടേങ് പ്രവിശ്യയില്‍ 30 ശതമാനത്തോളം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ 168,000ത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ആരോഗ്യരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഉള്ള രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ ആശുപത്രികളൊക്കെയും രോഗികളെ കൊണ്ട് നിറയുകയാണ്. 2000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.