ദക്ഷിണാഫ്രിക്ക: ഗ്വാട്ടിമാലയിലെ സർക്കസ് കൂടാരങ്ങളിലുണ്ടായിരുന്ന കടുവകളെയും സിംഹങ്ങളെയും രക്ഷപ്പെടുത്തി. 12 കടുവകളെയും അഞ്ച് സിംഹങ്ങളെയും ദക്ഷിണാഫ്രിക്കയിലെ മൃഗ സങ്കേതത്തിലേക്ക് മാറ്റി. വർഷങ്ങളോളം ഈ മൃഗങ്ങളെ ദുരുപയോഗം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കസ് കൂടാരങ്ങളില്‍ നിന്ന് മാറ്റിയത്. ചാർട്ടേഡ് വിമാനങ്ങളിലാണ് സിംഹങ്ങളെയും കടുവകളെയും ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയത്. പിന്നീട് വലിയ ട്രക്കുകളില്‍ കയറ്റി ഇവരെ മൃഗ സങ്കേതത്തിലെത്തിച്ചു. 2018ല്‍ ഇരുന്നൂറോളം മൃഗങ്ങളെ ഗ്വാട്ടിമാല, പെറു, ബൊളീവിയ, കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കസ് കേന്ദ്രങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൃഗങ്ങളെ വർഷങ്ങളോളം ഗ്വാട്ടിമാലയിലെ സര്‍ക്കസ് കൂടാരങ്ങളില്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന് അനിമൽ ഡിഫെൻഡേഴ്‌സ് ഇന്‍റര്‍നാഷണല്‍ കണ്ടെത്തിയിരുന്നു.
സര്‍ക്കസ് കൂടാരങ്ങളില്‍ നിന്ന് മൃഗങ്ങളെ രക്ഷപ്പെടുത്തി - ഗ്വാട്ടിമാല
2018 മുതല്‍ 200ല്‍ അധികം മൃഗങ്ങളെ സര്‍ക്കസ് കൂടാരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്